Advertisement

നൂറ് വയസ്സുവരെ ജീവിക്കുന്നവരുടെ രഹസ്യം; പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ച് ഗവേഷകർ

April 10, 2023
Google News 2 minutes Read

നൂറ് വയസുവരെ ജീവിക്കുന്നവരെ നമ്മൾ ആഘോഷിക്കാറുണ്ട്. നമ്മുടെ സന്തോഷത്തിന്റെയും ഒരുമിച്ചുള്ള സമയത്തിന്റെയും പങ്കുവെക്കലാണ് അത്. നൂറ് വയസ്സുവരെ ജീവിക്കുന്നവരുടെ കാരണം കണ്ടെത്തി ഗവേഷകർ. 1900കളില്‍ മനുഷ്യന്‍റെ ജീവിതദൈര്‍ഘ്യം 31 വയസ്സായിരുന്നു. എന്നാൽ 2023ല്‍ എത്തുമ്പോഴേക്കും രണ്ട് മടങ്ങിലധികം വര്‍ധിച്ച് 73.2 വര്‍ഷമായി മാറിയത്. 2050 ഓടെ 77.1 വയസ്സാകുമെന്നാണ് കണക്കാക്കുന്നത്. മാത്രവുമല്ല 100 വയസ്സു വരെ ജീവിച്ചിരിക്കുന്നവരുടെ എണ്ണത്തിലും ഇക്കാലയളവില്‍ വര്‍ധനയുണ്ടായി. ലോകത്തില്‍ നാലര ലക്ഷം പേരാണ് 2015ല്‍ 100 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ ഉണ്ടായിരുന്നത്. എന്നാൽ 2050 ഓടെ ഇത് 37 ലക്ഷമാകുമെന്നാണ് നിഗമനം.

ഇത്രകാലം ജീവിക്കാന്‍ ഇവരെ സഹായിച്ച കാര്യം വ്യക്തമല്ലായിരുന്നു. എന്നാല്‍ ഇതിനുള്ള ഉത്തരം വിശദീകരിക്കുകയാണ് ടഫ്റ്റ്സ് മെഡിക്കല്‍ സെന്‍ററും ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനും ചേര്‍ന്ന് നടത്തിയ പുതിയ പഠനം. ആയുസ്സില്‍ 100 വയസ്സ് തികയ്ക്കുന്നവര്‍ക്ക് പ്രത്യേക തരത്തിലുള്ള ഒരു പ്രതിരോധ കോശ വിന്യാസവും അനുബന്ധ പ്രവര്‍ത്തനങ്ങളുമാണുള്ളത് എന്നാണ് ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇത് വളരെ സജീവമായ പ്രതിരോധ സംവിധാനം നിലനിർത്തുകയും ഇതുവഴി രോഗാതുരതകളില്ലാതെ ജീവിക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ആരോഗ്യകരമായി പ്രായമാകാനുള്ള മരുന്നുകളിലേക്കും ചികിത്സാരീതികളിലേക്കും നയിക്കുന്നതാണ് ലാന്‍സെറ്റ് ഇബയോമെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം. പെരിഫെറല്‍ ബ്ലഡ് മോണോന്യൂക്ലിയര്‍ സെല്ലുകള്‍ എന്ന പ്രതിരോധ കോശങ്ങളുടെ സിംഗിള്‍ സെല്‍ സീക്വന്‍സിങ്ങാണ് പഠനത്തിന്‍റെ ഭാഗമായി ഗവേഷകര്‍ നടത്തിയത്. 100 വയസ്സ് തികച്ച ഏഴു പേരുടെ രക്തസാംപിളുകള്‍ ഇതിനായി ശേഖരിച്ചു.

Story Highlights: Scientists may have found the ‘immunity’ secret to living to 100

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here