Advertisement

സ്പേസ് എക്സ് സ്റ്റാർ ഷിപ് വിക്ഷേപണം മാറ്റി; ഉടൻ പുനരാംഭിക്കുമെന്ന് ഇലോൺ മസ്ക്

April 17, 2023
Google News 2 minutes Read
Starship Super Heavy ahead of launch

സ്പേസ് എക്സിന്റെ ശക്തമായ റോക്കറ്റായ സ്റ്റാർ ഷിപ്പിന്റെ പരീക്ഷണം അവസാന നിമിഷം മാറ്റിവെച്ചു. വാൽവിലെ മർദ്ദത്തിലുണ്ടായ പ്രശ്നമാണ് വിക്ഷേപണം മാറ്റിവെക്കാൻ നിർബന്ധിച്ചത്. ടെക്‌സാസിലെ ബൊക്ക ചിക്കയിലുള്ള സ്‌പേസ് എക്‌സിന്റെ സ്റ്റാർബേസ് ഫെസിലിറ്റിയിൽ നിന്ന് റോക്കറ്റിനെ ബഹിരാകാശത്തക്ക് എത്തിക്കാനിരുന്നു പദ്ധതി. എന്നാൽ കൌണ്ട്ഡൌൺ പൂജ്യത്തിലേക്ക് ഏതാണ് 40 സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെയാണ് ഇന്നത്തെ വിക്ഷേപണം മാറ്റിവെച്ചത്. Starship Super Heavy launch canceled moments before lift-off

പ്രെഷറൻറ് വാൽവിൽ ഉണ്ടായ പ്രശ്നമാണ് വിക്ഷേപണം മാറ്റിവെക്കാൻ കാരണമെന്ന് സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് വ്യക്തമാക്കി. വാൽവ് പിന്നീട് പ്രവർത്തിക്കാൻ തുടങ്ങാതിരുന്നതിനാൽ ഇന്നത്തെ വിക്ഷേപണം മാറ്റിവെച്ചു. അടുത്ത 48 മണിക്കൂറിനു ശേഷം വിക്ഷേപണത്തിനുള്ള നടപടികൾ പുനരാംഭിക്കും. യാത്രികരില്ലാതെ റോക്കറ്റ് പരീക്ഷണം നടത്താനായിരുന്നു സ്പേസ് എക്സ് തീരുമാനിച്ചിരുന്നത്.

Read Also: “തന്റെ രണ്ടാമത്തെ ബൂസ്റ്റർ ഷോട്ടിന് ശേഷം മരണപ്പെടുന്ന പോലെ തോന്നി”; കൊവിഡ് വാക്‌സിനുകളെ വിമർശിച്ച് ഇലോൺ മസ്‌ക്

പുനരുപയോഗ ശേഷിയുള്ള സ്പേസ് എക്സിന്റെ തന്നെ ഫാൽക്കൺ 9 എന്ന വിമാനത്തിന്റെ അടിസ്ഥാന തത്വങ്ങൾ തന്നെയാണ് സ്റ്റാർ ഷിപ്പ് സൂപ്പർ ഹെവി റോക്കറ്റിന്റെയും. ചന്ദ്രനിലേക്കും ഭാവിയിൽ ചൊവ്വയിലേക്കും മനുഷ്യരെ എത്തിച്ച് ഗ്രഹാന്തര യാത്രകൾ നടത്തുന്ന വംശമാക്കി മാറ്റുക എന്നതാണ് സ്റ്റാർ ഷിപ്പിന്റെ ലക്ഷ്യം.

Story Highlights: Starship Super Heavy launch canceled moments before lift-off

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here