Advertisement

ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാവാനൊരുങ്ങി സുൽത്താൻ അൽ നെയാദി

April 28, 2023
Google News 4 minutes Read
UAE’s Sultan Al Neyadi set to become 1st Arab astronaut to conduct spacewalk

ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാവാനൊരുങ്ങി സുൽത്താൻ അൽ നെയാദി. സ്പേസ് വാക്ക് ഉടൻ നടക്കും. തയ്യാറെടുപ്പുകൾ പൂർത്തിയായതായി മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷിദ്​ സ്പേസ് സെന്റർ അ​റി​യി​ച്ചു. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കാനൊരുങ്ങുകയാണ് സുൽത്താൻ അൽ നെയാദി. ഇതിനായുളള ത​യാ​റെ​ടു​പ്പു​ക​ൾ​ അ​ദ്ദേ​ഹം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷിദ്​ സ്പേസ് സെന്റർ അ​റി​യി​ച്ചു. ( UAE’s Sultan Al Neyadi set to become 1st Arab astronaut to conduct spacewalk ).

Read Also: ബഹിരാകാശാത്ത് ‘നടക്കാനൊരുങ്ങി’ സുല്‍ത്താന്‍ അല്‍ നെയാദി; വീണ്ടും ചരിത്രനേട്ടത്തിലേക്ക് യുഎഇ

അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്​ പു​റ​ത്തി​റ​ങ്ങി ആ​റ​ര മ​ണി​ക്കൂ​ർ അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​ദ്ദേ​ഹം ചെ​ല​വ​ഴി​ക്കും. കഴിഞ്ഞ ദിവസം ദു​ബായ് കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ഷെയ്ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂം ട്വി​റ്റ​റി​ലൂ​ടെയാണ് നെയാദി സ്പേസ് വാക്ക് നടത്തുന്ന വിവരം അറിയിച്ചത്.

നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നാ​യ സ്റ്റീ​ഫ​ൻ ബോ​വ​നൊ​പ്പ​മാ​യിരിക്കും​ അ​ൽ നി​യാ​ദിയുടെ സ്പേസ് വാക്ക്. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ പ​ങ്കാ​ളി​ത്ത​മി​ല്ലാ​ത്ത ഒ​രു രാ​ജ്യ​ത്തു​നി​ന്ന്​ ഒ​രാ​ൾ ആ​ദ്യ​മാ​യി ‘സ്​​പേ​സ്​ വാ​ക്​’ ന​ട​ത്തു​ന്നു എ​ന്ന റെ​ക്കോ​ഡും അ​ൽ നി​യാ​ദി​ക്ക്​ ല​ഭി​ക്കും. യു.​എ​സ്, റ​ഷ്യ, യൂ​റോ​പ്, കാ​ന​ഡ, ജ​പ്പാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്രി​ക​ർ മാ​ത്ര​മാ​ണ്​ ബ​ഹി​രാ​കാ​ശ ന​ട​ത്ത​ത്തി​ന്​ ഇ​തു​വ​രെ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

Story Highlights: UAE’s Sultan Al Neyadi set to become 1st Arab astronaut to conduct spacewalk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here