Advertisement

പരീക്ഷാ രീതിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ഇടത് അനുകൂല സംഘടന അംഗമായ അധ്യാപകനെതിരെ നടപടി

May 4, 2023
Google News 2 minutes Read
Action against teacher who criticizes exam patterns

പരീക്ഷാ രീതിയെ വിമര്‍ശിച്ച ഇടത് അനുകൂല സംഘടനയിലെ അംഗമായ അധ്യാപകനെതിരെ നടപടി. പയ്യന്നൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ പി പ്രേമചന്ദ്രനെതിരെയാണ് നടപടി. അധ്യാപകനെ ശാസിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കി. എസ്എസ്എല്‍സി, പ്ലസ് ടു ചോദ്യപേപ്പര്‍ ഘടന നിശ്ചയിച്ചതിനെതിരായ കുറിപ്പ് അധ്യാപകന്‍ പങ്കുവെച്ചിരുന്നു. ഇടത് അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ അംഗമാണ് പ്രേമചന്ദ്രന്‍. (Action against teacher who criticizes exam patterns )

കൊവിഡ് കാലത്ത് പഠന പ്രവര്‍ത്തനങ്ങള്‍ വൈകിയ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പാഠഭാഗങ്ങളിലെ 60 ശതമാനം ഫോക്കസ് ഏരിയയായി നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയ്ക്ക് പുറത്തിനിന്ന് ഉള്‍പ്പെടുത്തി മാതൃകാ ചോദ്യപേപ്പര്‍ പുറത്തിറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സംഭവത്തില്‍ അക്കാദമികമായ ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പി പ്രേമചന്ദ്രന്‍ സമൂഹമാധ്യമങ്ങളില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തത്.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

ഇതിന് പിന്നാലെ പി പ്രേമചന്ദ്രന് പൊതുവിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സംഭവത്തില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ ഉത്തരവും പുറത്തെത്തിയിരിക്കുന്നത്. അധ്യാപകന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്.

Story Highlights: Action against teacher who criticizes exam patterns

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here