Advertisement

ലോകകേരളസഭ അമേരിക്കൻ മേഖലാ സമ്മേളനം; ടൈം സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സംസാരിക്കും, വെളുപ്പിന് 3.30 മുതൽ 24 എഫ്ബി പേജിൽ തത്സമയം

June 11, 2023
Google News 3 minutes Read
pinarayi vijayan life mission

ലോകകേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഭാ​ഗമായി ഇന്ത്യൻ സമയം 3.30ന് ടൈം സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. ഇതിന്റെ തത്സമയ ദൃശ്യങ്ങൾ 24 ഫെയ്സ്ബുക്ക് പേജിൽ വെളുപ്പിന് 3.30 മുതൽ ലഭ്യമാകും. മുഖ്യമന്ത്രിക്ക് പുറമെ ധനമന്ത്രി കെഎൻ ബാലഗോപാൽ, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വി.പി ജോയ് എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ( Loka Kerala Sabha American Regional Conference PINARAYI VIJAYAN ).

അമേരിക്കയിലെ മലയാളി നിക്ഷേപകർ, പ്രമുഖ വ്യവസായി മലയാളികൾ, ഐടി വിദഗ്ധർ, വിദ്യാർഥികൾ, വനിത സംരംഭകർ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയാണ്. പതിനാലാം തീയതി പിണറായി വിജയൻ ക്യൂബയിലെ ഹവാനയിലേക്ക് തിരിക്കും. പതിനഞ്ച്, പതിനാറ് തീയതികളിലെ ഹവാനയിലെ വിവിധ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.

Read Also: പ്രവാസികള്‍ക്കായുള്ള പദ്ധതികളും നിര്‍ദേശങ്ങളുടെ പുരോഗതിയും വിശദീകരിച്ച് ലോക കേരള സഭയില്‍ മുഖ്യമന്ത്രി

ലോകകേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ബിസിനസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് മീറ്റിൽ സംസാരിക്കവേ സിൽവർലൈൻ പദ്ധതിയെപ്പറ്റിയും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. കേരളത്തിൽ സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകുമെന്ന് ആവർത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ഇന്നല്ലെങ്കിൽ നാളെ യാഥാർഥ്യമാകും. കേന്ദ്രസർക്കാർ കൊണ്ടുവന്ന വന്ദേഭാരത് ട്രെയിനിന് ലഭിച്ച മികച്ച സ്വീകാര്യത വഴി, അതിവേഗ ട്രെയിനിന്റെ ആവശ്യകത ആളുകൾക്ക് മനസ്സിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ-റെയിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാനുള്ള ശ്രമങ്ങളിലാണ്. ഒരു വിഭാഗം അതിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തി. കെ-റെയിലിന് അനുമതി ലഭ്യമാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള വിവിധ തരത്തിലുള്ള സമ്മർദങ്ങൾ കേന്ദ്രങ്ങളിലെത്തി. അതിനാൽ കെ-റെയിൽ ഇപ്പോൾ യാഥാർഥ്യമായില്ല. എന്നാൽ അത് യാഥാർഥ്യമാകുന്ന ഒന്നായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights: Loka Kerala Sabha American Regional Conference PINARAYI VIJAYAN

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here