Advertisement

ബ്രിട്ടണിലെ ആദ്യ ക്രിസ്ത്യൻ പെൺകുട്ടി? ഏഴാം നൂറ്റാണ്ടിലെ തലയോട്ടിയിൽ നിന്ന് മുഖം പുനർനിർമിച്ച് ​ഗവേഷകർ

June 20, 2023
Google News 1 minute Read
UK's first Christian girl's face reconstructed

ബ്രിട്ടണിലെ ആദ്യത്തെ ക്രിസ്ത്യൻ പെൺകുട്ടിയുടേതെന്ന് കരുതുന്ന തലയോട്ടിയിൽ നിന്ന് മുഖം പുനർനിർമിച്ച് ​ഗവേഷകർ. 1400 വർഷം പഴക്കമുള്ള തലയോട്ടിയിൽ നിന്നാണ് പെൺകുട്ടിയുടെ മുഖം പുനർനിർമിച്ചത്. 2012 ൽ കേംബ്രിഡ്ജിലെ ട്രംപി​ഗ്ടൺ
മെഡോസിൽ നിന്നാണ് പതിനാറുകാരിയുടെ തലയോട്ടിയുടെ അവശിഷ്ടങ്ങൾ ലഭിച്ചത്.

പെൺകുട്ടിയുടെ മുഖത്തിന്റെ നിറം, എല്ലുകളുടെയും പല്ലുകളുടെയും രൂപം, കണ്ണുകളുടെ വലിപ്പം തുടങ്ങിയവയെ കുറിച്ച് ​ഗവേഷകർ പഠനം നടത്തി വരികയാണ്. കണ്ടെടുത്ത തലയോട്ടിയ്ക്കൊപ്പം ഒരു സ്വർണ കുരിശും കൂടെയുണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്. ഈ കുരിശ് അടിസ്ഥാനമാക്കിയാണ് പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ പഠനവിധേയമാക്കുന്നത്. പെൺകുട്ടി ഏഴാം വയസിൽ തെക്കൻ ജർമനിയിൽ നിന്ന് യുകെയിലേക്ക് കുടിയേറിയെന്നാണ് പഠനത്തിൽ നന്ന് മനസിലാക്കുന്നതെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ആംഗ്ലോ-സാക്‌സൺ വിഭാ​ഗത്തിൽപ്പെട്ടവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ജർമ്മനിയിൽ നിന്നയച്ച സംഘത്തിന്റെ ഭാഗമായിരുന്നു പെൺകുട്ടിയെന്നാണ് ഗവേഷകർ സംശയിക്കുന്നത്. പെൺകുട്ടിക്ക് ഏതോ അസുഖം ബാധിച്ചിരുന്നുവെന്നും മരണത്തെ കുറിച്ച് പക്ഷേ വ്യക്തതയില്ലെന്നും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

Story Highlights: UK’s first Christian girl’s face reconstructed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here