Advertisement

ഹൃദയാഘാതം: മലയാളി സൗദിയില്‍ മരിച്ചു

June 30, 2023
Google News 2 minutes Read
Malayali died in saudi arabia due to heart attack

സൗദിയിലെ ദമ്മാമില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ചാലപ്പുറം സ്വദേശി കല്യാണ വീട്ടില്‍ ഫസല്‍ റഹ്മാന്‍ ആണ് മരിച്ചത്. (Malayali died in saudi arabia due to heart attack)

കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ദമ്മാമിലെ അല്‍മലബാരി ഗ്രൂപ്പ് കമ്പനിയില്‍ സ്റ്റേഷനറി സെയില്‍സ് തലവനായി ജോലി ചെയ്തു വരികയായിരുന്നു. ജീവകാരുണ്യ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു ഫസല്‍ റഹ്മാന്‍. പൊന്മച്ചിന്റകം ഹലീമയാണ് ഭാര്യ. സഫ്വാന്‍, റംസി റഹ്മാന്‍, ആയിഷ എന്നിവര്‍ മക്കളാണ്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമില്‍ ഖബറടക്കും.

Story Highlights: Malayali died in saudi arabia due to heart attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here