Advertisement

ഷാര്‍ജ പൊലീസില്‍ തൊഴില്‍ അവസരം? വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അധികൃതര്‍

July 14, 2023
Google News 1 minute Read
Sharjah police warns against fake job ads

ഷാര്‍ജയില്‍ പൊലീസില്‍ തൊഴില്‍ അവസരമെന്ന പേരില്‍ പുതുതായി ഇറങ്ങിയ പ്രചരണം വ്യാജമെന്ന് ഷാര്‍ജ പൊലീസ്. ഷാര്‍ജ പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യല്‍ മിഡിയ അക്കൗണ്ടുകളിലും മാത്രമേ ഇത്തരം വാര്‍ത്തകള്‍ വരികയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്കും ഷാര്‍ജ പൊലീസില്‍ തൊഴില്‍ അവസരം എന്ന പേരിലായിരുന്നു വ്യാജവാര്‍ത്ത പ്രചരിച്ചത്.

സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപരമായി ശിക്ഷാര്‍ഹമായ കുറ്റമാണ്. വ്യാജ സന്ദേശങ്ങളെ കുറിച്ച് ഷാര്‍ജ പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. നിലവില്‍ പ്രചരിക്കുന്ന തൊഴില്‍ വാര്‍ത്ത നിഷേധിച്ച സായുധ സേന ജനറല്‍ കമാന്‍ഡര്‍ പൊലീസ് വകുപ്പ് ഔദ്യോഗികമായി അറിയിക്കുന്ന വാര്‍ത്തകള്‍ മാത്രമേ പരിഗണനയില്‍ എടുക്കാവു എന്ന് വ്യക്തമാക്കി. ഇത്തരം വ്യാജ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുകയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയോ ചെയ്യരുത്.

Story Highlights: Sharjah police warns against fake job ads

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here