Advertisement

’19-ാം നൂറ്റാണ്ടിനെ പരിഗണിച്ച് ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് പറഞ്ഞു’; അവാര്‍ഡ് വിവാദത്തിലെ നിര്‍ണായക ശബ്ദസന്ദേശം പുറത്ത്

August 6, 2023
Google News 3 minutes Read
Call recording of nemam pushparaj and vinayan out now

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വിവാദത്തിലെ നിര്‍ണായക ശബ്ദസന്ദേശം പുറത്ത്. പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെടല്‍ നടത്തി എന്ന് ജൂറി അംഗം നേമം പുഷ്പരാജ് പറയുന്ന ഓഡിയോ സന്ദേശമാണ് പുറത്തെത്തിയിരിക്കുന്നത്. സംവിധായകന്‍ വിനയനുമായി നടത്തിയ സംഭാഷണമാണ് ട്വന്റിഫോറിന് ലഭിച്ചത്. 19-ാം നൂറ്റാണ്ട് പോലൊരു സിനിമ തെരഞ്ഞെടുക്കരുത് എന്ന് രഞ്ജിത്ത് പറഞ്ഞു എന്ന് നേമം പുഷ്പരാജ് പറഞ്ഞതായുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ( Call recording of nemam pushparaj and vinayan out now)

വിനയന്റെ 19-ാം നൂറ്റാണ്ട് എന്ന ചിത്രത്തിന് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ അത് മാറ്റുന്നതിനും രഞ്ജിത്ത് ഇടപെടല്‍ നടത്തിയെന്നാണ് ശബ്ദസന്ദേശത്തിലുള്ളത്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടെന്ന് ഒരു ജൂറി അംഗത്തിനും അഭിപ്രായമില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് നേമം പുഷ്പരാജിന്റെ ശബ്ദസന്ദേശവും പുറത്തെത്തിയിരിക്കുന്നത്.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് അനാവശ്യമായി ഇടപെടല്‍ നടത്തിയെന്ന് നേമം പുഷ്പരാജ് വിനയനോട് പറയുന്നു. 19-ാം നൂറ്റാണ്ട് ചവര്‍ സിനിമ തെരഞ്ഞെടുക്കരുതെന്നും ഇത്തരത്തില്‍ ഫൈനല്‍ ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്നും രഞ്ജിത്ത് പറഞ്ഞതായി പുഷ്പരാജിന്റെ ശബ്ദസന്ദേത്തില്‍ പറയുന്നു. ഇത് രഞ്ജിത്തിന്റെ കളിയാണെന്ന് അപ്പോള്‍ തനിക്ക് മനസിലായെന്നും നേമം പുഷ്പരാജിന്റെ ശബ്ദസന്ദേശത്തിലുണ്ട്. രഞ്ജിത്ത് ഈ സ്ഥാനത്തിരിക്കുന്നിടത്തോളം കാലം ഇദ്ദേഹത്തിന് ശത്രുതയുള്ളവര്‍ക്കൊന്നും നീതി കിട്ടില്ല. കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലാണല്ലോ ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നത് എന്നോര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നുവെന്നും നേമം പുഷ്പരാജ് വിനയനോട് പറയുന്നു.

Story Highlights: Call recording of nemam pushparaj and vinayan out now

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here