Advertisement

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; പ്രൈമറി സ്‌കൂളുകൾ ഈ മാസം 10 വരെ അടച്ചിടും

November 5, 2023
Google News 2 minutes Read
primary schools shut as air pollution severe in delhi

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം. പ്രൈമറി സ്‌കൂളുകൾ ഈ മാസം 10 വരെ അടച്ചിടും. വാഹനങ്ങളുടെ അമിത ഉപയോഗം കുറയ്ക്കാൻ പൊതുഗതാഗതം പ്രയോജനപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ഡൽഹി സർക്കാർ.പഞ്ചാബിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാർഷിക മാലിന്യങ്ങൾ കത്തിപ്പിച്ച സംഭവത്തിൽ കേസെടുക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി ഭഗവന്ത മൻ. ( primary schools shut as air pollution severe in delhi )

തുടർച്ചയായ നാലാം ദിവസവും ഡൽഹിയുടെ വിവിധ പ്രദേശങ്ങൾ പുകമഞ്ഞിന്റെ പിടിയിലാണ്. അതി രൂക്ഷമായ വായു മലിനീകരണം കുട്ടികളിലും പ്രായമായവരിലും ശ്വാസകോശ, നേത്രസംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങളുടെ ഡൽഹിയിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും.വായു ഗുണനിലവാരം മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാൻ സമയമെടുക്കും എന്നാണ് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.കാറ്റിന്റെ വേഗത കുറഞ്ഞതാണ് വായുമലിനീകരണത്തിന്റെ മറ്റൊരു കാരണം.

ഗാസിയാബാദ്,നോയിഡ,ഫരീദബാദ്,ഗുരുഗ്രാം,റവാഡി എന്നീ മേഖലകൾ അപകട അവസ്ഥയിൽ തുടരുന്നു.പഞ്ചാബിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാർഷിക മാലിന്യങ്ങൾ കത്തിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻകേസെടുക്കാൻ നിർദ്ദേശിച്ചു.അവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാനായി എത്തിയ ഉദ്യോഗസ്ഥന് നേരെയാണ് അതിക്രമം ഉണ്ടായത്.

Story Highlights: primary schools shut as air pollution severe in delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here