Advertisement

‘പഠനമൊരു ചൂരലും മാഷുമല്ല ഒരു ചോക്കു കഷണവും ബോർഡുമല്ല’; സുജിത്ത് മാഷും കുട്ട്യോളും വൈറൽ; വിഡിയോ പങ്കുവച്ച് മന്ത്രി

November 11, 2023
Google News 2 minutes Read

വിദ്യാർഥികൾക്കൊപ്പമുള്ള ഒരു അധ്യാപകൻ സുജിത്തിന്റെ ഹൃദ്യമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കാസർഗോഡ് ഉദിനൂർ സെൻട്രൽ എ.യു.പി. സ്കൂളിലെ അധ്യാപകൻ സുജിത്ത് കൊടക്കാടിന്റെ വിദ്യാർഥികൾക്കൊപ്പമുള്ള രസകരമായ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവർ വിഡിയോ പങ്കുവച്ചു.(Sujith Teacher and Students Viral Video)

‘ചൂരലും ശിക്ഷയുമാണ് അധ്യാപനത്തിന്റെ പ്രധാന ഭാഗമെന്ന സങ്കല്‍പം കാലഹരണപ്പെട്ടതാണ്. കാസർഗോഡ് ജില്ലയിലെ ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിലെ സുജിത്ത് മാഷും കുട്ട്യോളും’– എന്ന കുറിപ്പോടെയാണ് മന്ത്രി വി. ശിവൻകുട്ടി വിഡിയോ പങ്കുവച്ചത്.

Read Also: ‘സർക്കാരിന്റെ ധൂർത്തിനൊപ്പമില്ല ‘;നവകേരള സദസിന് കണ്ണൂർ കോർപ്പറേഷൻ പണം നൽകില്ല: മേയർ

‘പഠനമൊരു ചൂരലും മാഷുമല്ല. ഒരു ചോക്കു കഷണവും ബോർഡുമല്ല. ന്റെ കുഞ്ഞള്’– എന്ന കുറിപ്പോടെ സമൂഹമാധ്യമ കൂട്ടായ്മയായ വേൾഡ് മലയാളി സർക്കിളിൽ സുജിത്ത് തന്നെയാണ് വിഡിയോ പങ്കുവച്ചത്. ഉത്തരക്കടലാസ് നോക്കുന്ന അധ്യാപകനും അദ്ദേഹത്തിന്റെ തോളികയ്യിട്ട് സൗഹൃദം പങ്കുവയ്ക്കുന്ന കുട്ടികളുമാണ് വിഡിയോയിലുള്ളത്.

Story Highlights: Sujith Teacher and Students Viral Video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here