Advertisement

ചാറ്റ് ബാക്കപ്പുകൾ ഇനി സൗജന്യമായിരിക്കില്ല; വാട്സ്ആപ്പ് പോളിസിയിൽ മാറ്റം

November 17, 2023
Google News 2 minutes Read
whatsapp new update

പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിനൊപ്പം പോളിസിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ചാറ്റ് ബാക്കപ്പുമായി ബന്ധപ്പെട്ട സേവന നിബന്ധനകൾ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ​ഗൂ​ഗിൾ ഡ്രൈവിലെ വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഇനി സൗജന്യമായിരിക്കില്ല.(WhatsApp Backups On Android Might No Longer Be Free)

പുതിയ നയം വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഇതിനകം തന്നെ ബാധകമായിട്ടുണ്ട്. ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഗൂഗിളിന്റെ 15 ജിബി സ്റ്റോറേജ് പരിധിയിൽ ഇനിമുതൽ വരും. അടുത്ത വർഷം ആദ്യം മുതൽ, ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി ബാക്കപ്പുകൾ ഈ പരിധിയിലേക്കു ചേരും.

ഗൂഗിൾ അക്കൗണ്ടുകൾ അവരുടെ ഉപയോക്താക്കൾക്ക് ഗൂഗിൾ ഡ്രൈവ്, ജിമെയിൽ, ഗൂഗിൾ ഫോട്ടോസ് എന്നിവയ്‌ക്കായി മൊത്തത്തിൽ 15ജിബി സ്റ്റോറേജ് സ്പെയ്സ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ സ്റ്റോറേജ് സ്‌പേസ് ക്ലെയിം ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ ​ഗൂ​ഗിൾ വൺ സ്റ്റോറേജ് പണം മുടക്കേണ്ടിവരും.

Story Highlights: WhatsApp Backups On Android Might No Longer Be Free

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here