Advertisement

സംസ്ഥാന ഭരണം വളരെ മോശം; പ്രതിപക്ഷവും കേന്ദ്രവും ശരാശരിയെന്ന് തിരുവനന്തപുരം

December 7, 2023
Google News 1 minute Read
thiruvananthapuram government opposition 24 survey

സംസ്ഥാന ഭരണം വളരെ മോശമെന്ന് തിരുവനന്തപുരം ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേ ഫലം. 32 ശതമാനം പേരാണ് എൽഡിഎഫ് ഭരണം വളരെ മോശമെന്ന് അഭിപ്രായപ്പെട്ടത്. 23 ശതമാനം പേർ ശരാശരിയെന്ന് വിലയിരുത്തിയപ്പോൾ 14 ശതമാനം പേർ മികച്ചതെന്ന അഭിപ്രായക്കാരാണ്. മോശമെന്ന് 16 ശതമാനം പേർ അഭിപ്രായപ്പെട്ടു. 6 ശതമാനം പേർക്ക് ഭരണം വളരെ മികച്ചതാണ്. 9 ശതമാനം പേർക്ക് അഭിപ്രായമില്ല.

പ്രതിപക്ഷത്തിൻ്റെ പ്രവർത്തനം ശരാശരിയാണ്. 38 ശതമാനം പേർ ഈ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 18 ശതമാനം പേർ വളരെ മോശമെന്ന അഭിപ്രായക്കാരാണ്. 17 ശതമാനം പേർ മോശം പ്രവർത്തനമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് അഭിപ്രായപ്പെട്ടു. 11 ശതമാനം പേർ മികച്ചതെന്നും 3 ശതമാനം പേർ വളരെ മികച്ചതെന്നും വിലയിരുത്തിയപ്പോൾ 13 ശതമാനം പേർക്ക് അഭിപ്രായമില്ല.

തിരുവനന്തപുരത്തുകാർക്ക് കേന്ദ്രഭരണവും ശരാശരിയാണ്. 27 ശതമാനം പേരാണ് ശരാശരിക്കൊപ്പം നിന്നത്. 19 ശതമാനം പേർ മോശമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 16 ശതമാനം പേർ മികച്ചതെന്ന അഭിപ്രായക്കാരാണ്. വളരെ മോശം എന്ന അഭിപ്രായം 13 ശതമാനം പേർക്കുണ്ട്. 11 ശതമാനം പേർ വളരെ മികച്ച ഭരണമാണെന്നും വിലയിരുത്തുന്നു. 14 ശതമാനം പേർക്ക് അഭിപ്രായമില്ല.

Story Highlights: thiruvananthapuram government opposition 24 survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here