Advertisement

നഷ്ടമായത് സിപിഐയുടെ അതുല്യനായ നേതാവ് : ഡി രാജ

December 8, 2023
Google News 2 minutes Read
d raja about kanam rajendran

കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് സിപിഐയുടെ അതുല്യനായ നേതാവിനെയെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ മാധ്യമങ്ങളോട്. കുറച്ച് നാളുകളായി കാനം ആശുപത്രിയിലായിരുന്നുവെന്നും ഇന്ന് ഹൃദയാഘാതം മൂലമാണ് കാനം അന്തരിച്ചതെന്നും ഡി രാജ വ്യക്തമാക്കി. കാനം വറെ സീജവമായി തന്നെ പ്രവർത്തിച്ചുവെന്നും മികച്ച നേതൃപാഠവമുള്ള വ്യക്തിയായിരുന്നു കാനം രാജേന്ദ്രനെന്നും ഡി രാജ വ്യക്തമാക്കി. ( d raja about kanam rajendran )

1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രൻറെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു.

1982ലും 87ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പൂർണമായും സംഘടനാരംഗത്തേക്ക് മാറിയ കാനം 2015ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറിൽ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഭാര്യ -വനജ. മക്കൾ സ്മിത, സന്ദീപ്.

Story Highlights: d raja about kanam rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here