Advertisement

ഉത്തരേന്ത്യയിൽ വരുന്ന രണ്ട് ദിവസത്തേക്ക് അതിശൈത്യ തരംഗത്തിന് സാധ്യത

December 31, 2023
Google News 1 minute Read
north india cold weather

ഉത്തരേന്ത്യയിൽ വരുന്ന രണ്ട് ദിവസത്തേക്ക് അതിശൈത്യ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ പുകമഞ്ഞ് കണക്കിലെടുത്ത് ജാഗ്രത നിർദ്ദേശവും നൽകി. വിമാനത്താവളങ്ങളോട് അതീവ ജാഗ്രത പുലർത്തുവാനും അറിയിപ്പ്. അന്തരീക്ഷ താപനില 9°C ലേക്ക് താഴ്ന്നു.

ഡൽഹിയിൽ ശൈത്യത്തോടെപ്പം വായുമലിനീകരണവും രൂക്ഷമാണ്. എയർ ക്വാളിറ്റി ഇൻഡക്സ് 450 ന് മുകളിലേക്ക് ഉയർന്നു. GRAP 3 പ്രകാരമുള്ള നിയമങ്ങൾ നടപ്പിലാക്കിയെങ്കിലും മലിനീകരണ തോത് കുറയ്ക്കുവാൻ കഴിഞ്ഞിട്ടില്ല. പല ആളുകളിലും ശ്വാസതടസ്സം പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. വരും ദിവസങ്ങളിൽ വായു മലിനീകരണം രൂക്ഷമാകാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

Story Highlights: north india cold weather

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here