Advertisement

ജപ്പാനില്‍ നിന്നും ഇന്ന് നാട്ടില്‍ തിരിച്ചെത്തി, ജനങ്ങള്‍ കാണിക്കുന്ന സഹിഷ്ണുത പ്രശംസനീയമാണ്; ജൂനിയര്‍ എന്‍ടിആര്‍

January 2, 2024
Google News 3 minutes Read

നടന്‍ ജൂനിയര്‍ എന്‍ടിആര്‍ ജപ്പാനില്‍ നിന്നും തിരിച്ചെത്തി. പുതുവര്‍ഷത്തില്‍ ദുരന്തഭൂമിയായി മാറിയ ജപ്പാനിൽ തീപിടിത്തം ഉണ്ടാകുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. കഴിഞ്ഞ ആഴ്ച മുഴുവന്‍ ജപ്പാനില്‍ ആയിരുന്നുവെന്നും ശരിക്കും ഞെട്ടിപ്പോയെന്നും താരം എക്സില്‍ കുറിച്ചു.(jr NTR Returns From Earthquake Japan)

ദുരന്തത്തോട് ജനങ്ങള്‍ കാണിക്കുന്ന സഹിഷ്ണുത പ്രശംസനീയമാണ്. വേഗത്തില്‍ കരകയറാവാനാവട്ടെ എന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. തിങ്കളാഴ്ച, ജപ്പാനിലെ പ്രധാന ദ്വീപായ ഹോൺഷുവിന്റെ പടിഞ്ഞാറൻ തീരത്ത് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ തീപിടിത്തം ഉണ്ടാകുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. 13 പേരാണ് കൊല്ലപ്പെട്ടത്. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ഒരു ദിവസത്തിന് ശേഷം ഇഷികാവ പ്രിഫെക്ചറിലും സമീപ പ്രദേശങ്ങളിലും തുടർചലനങ്ങൾ ഉണ്ടായി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

”ജപ്പാനില്‍ നിന്നും ഇന്നു നാട്ടില്‍ തിരിച്ചെത്തി. ഭൂകമ്പം ശരിക്കും ഞെട്ടിച്ചു. കഴിഞ്ഞ ആഴ്ച മുഴുവന്‍ അവിടെയുണ്ടായിരുന്നു. ദുരിതബാധിതര്‍ക്കൊപ്പമാണ് എന്‍റെ ഹൃദയം. ദുരന്തത്തോട് ജനങ്ങള്‍ കാണിക്കുന്ന സഹിഷ്ണുത പ്രശംസനീയമാണ്. വേഗത്തില്‍ കരകയറാവാനാവട്ടെ എന്നു പ്രതീക്ഷിക്കുന്നു. എപ്പോഴും ശക്തരായിരിക്കുക” എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ കുറിച്ചത്.

Story Highlights: jr NTR Returns From Earthquake Japan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here