Advertisement

ജപ്പാന്റെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ സ്ലിം ചന്ദ്രനിലിറങ്ങി; തിങ്കൾ തൊടുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ

January 19, 2024
Google News 2 minutes Read
Japan Slim mission landed on the Moon

ജപ്പാന്റെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ സ്ലിം ചന്ദ്രനിലിറങ്ങി. ഇരുപതിലേറെ വർഷം എടുത്ത് വികസിപ്പിച്ച സ്ലിം സെപ്റ്റംബർ ഏഴിനാണ് വിക്ഷേപിച്ചത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ. ( Japan Slim mission landed on the Moon )

ജപ്പാൻ ബഹിരാകാശ ഏജൻസി ജക്‌സയുടെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ ചന്ദ്രനിലിറങ്ങി. ലക്ഷ്യസ്ഥാനത്തിന് നൂറ് മീറ്റർ പരിധിയിൽ കൃത്യമായി ലാൻഡ് ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. ഷിയോലി ഗർത്തത്തിന് സമീപമുള്ള ചരിഞ്ഞ പ്രതലത്തിലായിരുന്നു ലാൻഡിംഗ്.

അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് പുറകെ ചന്ദ്രനിലിറങ്ങിയ അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറി. എന്നാൽ ലാൻഡിംഗിന് ശേഷം പേടകത്തിൽ നിന്ന് സിഗ്‌നൽ ലഭിച്ചിട്ടില്ല. സിഗ്‌നലിനായി കാത്തിരിക്കുകയാണ് ജപ്പാൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ ചന്ദ്രയാൻ3 ദൗത്യത്തിന് ശേഷം അമേരിക്കൻ സ്വകാര്യകമ്പനിയായ അസ്‌ട്രോബോടിക്‌സിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.

Story Highlights: Japan Slim mission landed on the Moon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here