Advertisement

അസോസിയേറ്റ് പ്രൊഫസർ നിയമനം; യുജിസിയുടെ നിലപാടുകളെ ചോദ്യം ചെയ്‌ത്‌ പ്രിയ വർഗീസ്

January 8, 2024
Google News 2 minutes Read
appointment-of-priya-varghese-

അസോസിയേറ്റ് പ്രൊഫസർ നിയമനം, യുജിസിയുടെ നിലപാടുകളെ ചോദ്യം ചെയ്‌ത്‌ പ്രിയ വർഗീസ്. അഭിഭാഷകനായ സുഭാഷ് ചന്ദ്രൻ മുഖേനെ സുപ്രിം കോടതിയിൽ സത്യവാങ്മൂലം നൽകി. ഡെപ്യൂട്ടേഷനിൽ ഗവേഷണം നടത്തിയത് അധ്യാപക പരിചയത്തിന്റെ ഭാഗം.(Priya Varghese Filed Affidavit in Supreme Court)

2010ലെ യുജിസി റെഗുലേഷനാണ് നിയമനത്തിന് ബാധകമെന്ന് പ്രിയ വർഗീസ് വ്യക്തമാക്കി. 2018ൽ ദേദഗതി ചെയ്‌ത ചട്ടങ്ങൾ തനിക്ക് ബാധകമല്ലെന്ന് പ്രിയ വർഗീസ് വ്യകത്മാക്കി. താൻ നിയമിക്കപ്പെട്ടത് യുജിസി ചടങ്ങളെ ദൂരവ്യാപകമായി ഒരു വിധത്തിലും ബാധിക്കില്ല.

യുജിസിയുടെ നിലപാട് ഏകപക്ഷീയമെന്ന് വിമർശനം. അവധിയെടുക്കാതെയുള്ള ഗവേഷണകാലം സര്‍വീസായി കണക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അതേസമയം, അസോസിയേറ്റ് പ്രൊഫസര്‍ നിയമന കേസില്‍ പ്രിയ വര്‍ഗീസിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാരും സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഡെപ്യൂട്ടേഷൻ സർവ്വസാധാരണമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സുപ്രിം കോടതിയെ അറിയിച്ചു. ഡെപ്യൂട്ടേഷൻ യോഗ്യതയ്ക്ക് കുറവാക്കിയാൽ പ്രോഗ്രാം കോഡിനേറ്റർമാരാവാൻ അധ്യാപകർ തയ്യാറാവില്ല എന്നും സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ വ്യക്തമാക്കി.

Story Highlights: Priya Varghese Filed Affidavit in Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here