Advertisement

‘ഉപമുഖ്യമന്ത്രി എന്നത് ഒരു ലേബൽ മാത്രം, സ്ഥാനം ഭരണഘടനാ വിരുദ്ധമല്ല’; സുപ്രീംകോടതി

February 12, 2024
Google News 2 minutes Read
Appointment Of Deputy Chief Minister Not Unconstitutional: Supreme Court

ഉപമുഖ്യമന്ത്രി സ്ഥാനം ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി. സ്ഥാനം കേവലം ഒരു ലേബൽ മാത്രമാണ്. ഉപമുഖ്യമന്ത്രിക്ക് അധിക ശമ്പളം പോലുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചില സംസ്ഥാനങ്ങൾ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം.

‘ഉപമുഖ്യമന്ത്രി ഒരു മന്ത്രി മാത്രമാണ്. ഉപമുഖ്യമന്ത്രിയാണ് സംസ്ഥാന സർക്കാരിലെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ മന്ത്രി. ഭരണകക്ഷിയിലെയോ സഖ്യത്തിലെയോ മുതിർന്ന നേതാക്കൾക്ക് അൽപ്പം പ്രാധാന്യം കൂടുതൽ നൽകാനാണ് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത്. ഉപമുഖ്യമന്ത്രി പദവി ഒരു ലേബൽ മാത്രമാണ്. മന്ത്രിമാർക്കുള്ളതിനേക്കാൾ അധിക ആനുകൂല്യങ്ങളൊന്നും ഉപമുഖ്യമന്ത്രിമാർക്ക് ലഭിക്കുന്നില്ല. ഇത് ഭരണഘടനാ ലംഘനമല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഉപമുഖ്യമന്ത്രി സ്ഥാനത്തെ ചോദ്യം ചെയ്ത് ‘പബ്ലിക് പൊളിറ്റിക്കൽ പാർട്ടി’ ആണ് കോടതിയെ സമീപിച്ചത്. സ്ഥാനം ഭരണഘടന അനുശാസിക്കുന്നതല്ലെന്നും ആർട്ടിക്കിൾ 14ൻ്റെ (സമത്വത്തിനുള്ള അവകാശം) ലംഘനമാണെന്നും ഹർജിയിൽ ഉന്നയിക്കുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Story Highlights: Appointment Of Deputy Chief Minister Not Unconstitutional: Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here