Advertisement

ജീവിതത്തിൽ ഒറ്റപ്പെട്ട് പോയവരെ ചേർത്ത് പിടിക്കാൻ 24 connect; എങ്ങനെ ഭാഗമാകാം, Connect-ൽ ചേർന്നാൽ നിങ്ങൾക്ക് ലഭിക്കുന്നതെന്ത്?

February 22, 2024
Google News 2 minutes Read

മാധ്യമ പ്രവർത്തനമെന്നത് വെറും കച്ചവടമായി മാറിയ ഇക്കാലത്ത്, ജനാധിപത്യത്തിന്റെ നാലാം തൂണായി നിന്ന്, ജനങ്ങൾക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമായ ചാനലാണ് ട്വന്റിഫോർ. സമൂഹത്തിന്റെ നാനാതുറകളിൽ ജീവിത പ്രതിസന്ധിയിൽ നിസഹായരായവർക്ക് താങ്ങാകാൻ, വാർത്തകളിലൂടെ ട്വന്റിഫോർ എന്നും ശ്രമിച്ചിട്ടുണ്ട്. അത് ഫലം കണ്ടിട്ടുമുണ്ട്. ലഭേച്ഛകളൊന്നുമില്ലാതെ ട്വന്റിഫോർ നടത്തുന്ന ഈ പ്രവർത്തനത്തിന് പകരമായി ഞങ്ങൾ നേടിയത്, ലക്ഷണക്കിന് വരുന്ന മലയാളികളുടെ സ്‌നേഹം.

എന്നാൽ രാവിലെ മുതൽ രാത്രി വരെ നീളുന്ന ബുള്ളറ്റിനുകളിൽ ഒതുങ്ങുന്നതല്ല മലയാളികൾ നേരിടുന്ന പ്രശ്‌നം. ക്യാമറകൾക്ക് കടന്നുചെല്ലാനാകാത്ത, ഇരുട്ടുമൂടിയ ജീവിതങ്ങൾ ഇനിയുമുണ്ട് നമ്മുടെ ചുറ്റുവട്ടത്ത്. ജീവിതത്തിൽ ഒറ്റപ്പെട്ട് പോയവരെ ചേർത്ത് നിർത്താൻ വാർത്തയിലൂടെ മാത്രമല്ല, ഒരുപടി കൂടി കടന്ന് നേരിട്ട് സഹായമെത്തിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഇൻസൈറ്റ് മീഡിയ സിറ്റി. ഇതിന്റെ ഭാഗമായി, ട്വന്റിഫോറും ഫ്‌ളവേഴ്‌സും അടങ്ങുന്ന ഇൻസൈറ്റ് മീഡിയ സിറ്റിയുടെ കീഴിൽ വിഭാവനം ചെയ്ത പദ്ധതിയാണ് ട്വന്റിഫോർ കണക്ട്. അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തിന് വീട്, മൂന്ന് വർഷം മുൻപ് ശരീരം തളർന്ന പാലക്കാട് കളളിക്കാട് സ്വദേശി അഫ്‌സൽ റഹ്മാന് ഭിന്നശേഷി സൗഹൃദ സ്‌കൂട്ടർ, എന്നിങ്ങനെ പരാതീനതകളിൽ വലഞ്ഞ് ജീവിതത്തോട് പടവെട്ടുന്നവർക്ക് കരുത്തേകുകയാണ് ട്വന്റിഫോർ കണക്ട്.

ഓരോ ജില്ലയിൽ നിന്നുമായി നൂറുകണക്കിന് സന്നദ്ധ പ്രവർത്തരാണ് തങ്ങളുടെ സഹോദരങ്ങൾക്ക് സഹായമെത്തിക്കാനായി കണക്ടിന്റെ കുടക്കീഴിൽ അണിനിരന്നിരിക്കുന്നത്. വിശന്നിരിക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണപ്പൊതി, അസുഖ ബാധിതർക്ക് മരുന്ന് എന്നിങ്ങനെ അടിസ്ഥാന പ്രശ്‌നങ്ങൾ ഏറ്റെടുത്ത് സഹജീവികളുടെ കണ്ണീരൊപ്പി കേരളത്തിന് അഭിമാനമാവുകയാണ് 24 കണക്ട് അംഗങ്ങൾ. സഹായമെത്തിക്കുക മാത്രമല്ല, കണക്ട് അംഗങ്ങൾ ഒരു പ്രശ്‌നമഭിമുഖീകരിച്ചാൽ ഒറ്റക്കെട്ടായി തന്നെ സഹായമേകാൻ ആയിരം കൈകളെത്തും. ഇത്തരത്തിൽ സഹായം നൽകിയും, സ്വീകരിച്ചും സാഹോദര്യത്തോടെ മുന്നോട്ട് പോകുന്ന സുന്ദരകേരളം നമുക്ക് കെട്ടിപ്പടുക്കാം.

24 കണക്ടിന്റെ അഭിമാനകരമായ പ്രവർത്തനത്തിൽ പങ്കാളികളാകാൻ ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ പ്രേക്ഷകരും മുന്നോട്ട് വരണമെന്ന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുന്നു. വ്യക്തികൾക്ക് മാത്രമല്ല, വിവിധ സംഘടനകൾ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കും, വിവിധ കമ്പനികൾക്ക് അവരുടെ CSR ഫണ്ട് അർഹരുടെ കൈകളിലെത്തുന്നുവെന്ന് ഉറപ്പാക്കാനും കണക്ടിന്റെ ഭാഗമാകാം. സ്വാർത്ഥമായ ഈ ലോകത്ത് നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കണക്ട് അംഗങ്ങളുമായി കൈകോർക്കൂ… വിളിക്കേണ്ട നമ്പർ 8111991602. കണക്ടിൽ അംഗമാകാൻ ഓൺലൈൻ വഴിയും രജിസ്റ്റർ ചെയ്യാം. സന്ദർശിക്കൂ – https://www.twentyfournews.com/24connect

Story Highlights: Let us join hands in 24 Connect

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here