Advertisement

14 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്‌തു; ഹിമാചല്‍ നിയമസഭയില്‍ ബഹളം

February 28, 2024
Google News 1 minute Read
Manipur BJP leader's letter to J P Nadda criticizing own government

ഹിമാചല്‍ നിയമസഭയിലെ ബഹളത്തെ തുടര്‍ന്ന് 14 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത് സ്പീക്കര്‍. ബജറ്റ് വോട്ടെടുപ്പിന് മുമ്പ് 14 ബിജെപി എംഎല്‍എമാരെയാണ് സസ്പെന്‍ഡ് ചെയ്‌തത്. സസ്പെൻഷനോടെ ബിജെപിയുടെ അംഗബലം പതിനൊന്നായി കുറഞ്ഞു.

ലോക്സഭാ കക്ഷി നേതാവ് ജയറാം ഠാക്കൂര്‍ അടക്കം അഞ്ച് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്.ബജറ്റ് വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് നടപടി. ഹിമാചലില്‍ നിയമസഭ 12 മണി വരെ നിര്‍ത്തിവെച്ചു. സസ്പെന്‍ഷനോടെ ബിജെപി എംഎല്‍എമാരുടെ എണ്ണം 11 ആയി കുറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അതേസമയം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബിജെപി അട്ടിമറിച്ചതിന് പിന്നാലെ ഹിമാചല്‍പ്രദേശില്‍ നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍. കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമാക്കി വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവച്ചു.

മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തുണ്ട്.ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു രാജിക്ക് തയാറെന്ന് സൂചന .കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ രാജിസന്നദ്ധത അറിയിച്ചതായി വിവരം. എം.എല്‍.എമാരുടെ എതിര്‍പ്പ് ശക്തമായതോടെയാണ് നീക്കം.

Story Highlights: Himachal assembly 14 bjp MLAs suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here