Advertisement

ഫ്ളോറിഡ സർവകലാശാലയിലെ പ്ലാൻ്റ് പത്തോളജി വകുപ്പ് മേധാവി ഡോ.മാത്യൂസ് പാറേട്ടിൻ്റെ പേരിൽ പിക്കിൾബോൾ കോർട്ടൊരുക്കി വിദ്യാർത്ഥികൾ

March 14, 2024
Google News 2 minutes Read

യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡയിൽ പ്ലാൻ്റ് പത്തോളജി വകുപ്പ് മേധാവിയായ ഡോ.മാത്യൂസ് പാറേട്ടിൻ്റെ പേരിൽ സർവകലാശാലയിൽ പിക്കിൾബോൾ കോർട്ട് ഒരുക്കി വിദ്യാർഥികൾ. കഴിഞ്ഞ സെപ്റ്റംബറിൽ ആണ് മാത്യൂസ് വകുപ്പ് മേധാവി (ചെയർ) സ്ഥാനം ഏറ്റത്.അതിനു മുമ്പ് 13 വർഷം അധ്യാപകനും ഗൈഡുമൊക്കെയായിരുന്ന സർവകലാശാലാ റിസർച്ച് സെൻ്ററിലെ വിദ്യാർഥികളുടെ ‘വെൽനെസും’ (അമേരിക്കൻ അക്കാദമിക് ശൈലിയിൽ സ്റ്റുഡൻ്റ് വെൽനെസ്) സ്പോർട്സ് താല്പര്യവും പ്രോത്സാഹിപ്പിക്കാൻ ഡോ. മാത്യൂസ് ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. അതിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനും ശ്രമങ്ങൾ നടത്തി. പുതിയ തസ്തികയിലേക്ക് അദ്ദേഹം മാറിയ ശേഷമാണ് കോർട്ട് നിർമിച്ചതെങ്കിലും അതിനു പ്രോത്സാഹനവുമായി നിന്ന പ്രഫസറുടെ പേരിടാൻ വിദ്യാർഥികൾ സർവകലാശാലയുടെ അനുമതി തേടുകയായിരുന്നു. ഒരു പിക്കിൾബോൾ കോർട്ട് ഒരുങ്ങിക്കഴിഞ്ഞു. രണ്ടാമതൊന്നിനു കൂടി സൗകര്യമുണ്ട്. (university pickleball court professor)

കോട്ടയം കുഴിമറ്റം കൊച്ചുപാറേട്ട് ലാൽ എം. പാറേട്ടിൻ്റെയും സൂസൻ വി. മർക്കോസിൻ്റെയും പുത്രനാണ് ഡോ.മാത്യൂസ് പാറേട്ട്. അലഹബാദ് അഗ്രികൾച്ചർ ഇൻസ്റ്റിട്യൂട്ടിൽ (ഇപ്പോൾ സർവകലാശാല) വിദ്യാർഥിയായിരിക്കെ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു മാത്യൂസ്. യൂണിവേഴ്സിറ്റി ഓഫ് ഹവായ് യിൽ ഉപരിപഠനം നടത്തുമ്പോൾ ബാഡ്മിൻ്റൻ കളിക്കാരനായിരുന്നു. ഇപ്പോഴും ഇടവേളകളിൽ ബാഡ്മിൻ്റൻ കളി തുരുന്നു. ഭാര്യ ഡോ. പുഷ്പ ആൻ കുര്യൻ മയാമിയിൽ അധ്യാപികയാണ്. മക്കൾ: ജോർജ്, ജേക്കബ്.

ടെന്നിസിനോടും ടേബിൾ ടെന്നിസിനോടും സാമ്യമുള്ള പിക്കിൾബോൾ അമേരിക്കയിൽ ഏറ്റവും വേഗത്തിൽ പ്രചരിക്കുന്ന വിനോദമാണ്. 1965 ൽ വാഷിംഗ്ടണിലെ ബെയ്ൻ ബ്രിജ് ദ്വീപിൽ ,കുട്ടികൾക്ക് വീടുകളുടെ പിന്നാമ്പുറങ്ങളിൽ കളിക്കാൻ പാകത്തിൽ തുടക്കമിട്ട പിക്കിൾബോൾ 2022 ൽ വാഷിംഗ്ടണിലെ ഔദ്യോഗിക വിനോദമായി. 48 ലക്ഷം പേർ യു.എസിൽ ഈ കളിയിൽ ആകൃഷ്ടരായിക്കഴിഞ്ഞു. ഏതു പ്രായക്കാർക്കും കളിക്കാം. 34 ഇഞ്ചാണ് നെറ്റിൻ്റെ ഉയരം. തടി നിർമിത റാക്കറ്റും (പാഡിൽ) അകം പൊള്ളയായ പ്ലാസ്റ്റിക് പന്തുമാണ് ഉപായാഗിക്കുന്നത്. യു.എസിൽ പിക്കിൾബോൾ ദേശീയ ചാംപ്യൻഷിപ്പിനും ഓപ്പണിനും പുറമെ രണ്ട് പ്രഫഷണൽ ടൂർണമെൻ്റും ഒരു ലീഗും നടക്കുന്നു. സിംഗിൾസും ഡബിൾസും മത്സരമുണ്ട്.

Story Highlights: florida university pickleball court malayali professor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here