Advertisement

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ല

March 28, 2024
Google News 1 minute Read

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി ക്ഷാമം ഉണ്ടെങ്കിലും വലിയ വില നൽകി വൈദ്യുതി വാങ്ങും. വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കാൻ ജനങ്ങൾ ശ്രമിക്കണം. പീക്ക് അവറിലെ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് പോകുമെന്നും മന്ത്രി 24നോട് പറഞ്ഞു.

അതേസമയം വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക്. ചൊവ്വാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 103.86 ദശലക്ഷം യൂണിറ്റ് ആയിരുന്നു. കഴിഞ്ഞവർഷം ഏപ്രിൽ 19ന് രേഖപ്പെടുത്തിയ 102.99 ദശലക്ഷം യൂണിറ്റായിരുന്നു മുൻ റെക്കോർഡ്.

ഇതാണ് കഴിഞ്ഞദിവസം തകർന്നത്. പീക്ക് സമയ ആവശ്യകതയും റെക്കോർഡിട്ടു. ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ രാത്രി11 വരെയുള്ള പീക്ക് സമയത്ത് എറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 5301 മെഗാവാട്ട് ആയിരുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇതും സർവകാല റെക്കോർഡ്‌ ആണ്. മാർച്ച് 21ന് രേഖപ്പെടുത്തിയ 5150 മെഗാവാട്ട് ആയിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഉയർന്ന വൈദ്യുതി ആവശ്യകത.വൈകിട്ട് 6 മുതൽ രാത്രി 11 വരെ എസി, പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി മുതലായ ഉപഭോഗം കൂടിയ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പീക്ക് ഡിമാന്‍റ് കുറയ്ക്കുന്നതിന് സഹായിക്കണമെന്ന് കെഎസ്ഇബി അറിയിപ്പിൽ പറയുന്നു.

Story Highlights : There will be no load shedding in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here