Advertisement

‘ഞങ്ങൾക്ക് രഹസ്യമായ അക്കൗണ്ടില്ല, ഉണ്ടെങ്കിൽ ഇഡി കണ്ടുപിടിക്കട്ടെ’; ഭയമില്ലെന്ന് എംവി ഗോവിന്ദൻ

April 1, 2024
Google News 1 minute Read
mv govindan ed investigation

കരുവന്നൂർ ഇഡി നടപടിയിൽ ഭയമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഭയപ്പെടുത്തേണ്ട. തങ്ങൾക്ക് ഭയത്തിൻ്റെ ആവശ്യമില്ല. രഹസ്യമായ അക്കൗണ്ടില്ല. എല്ലാം പരസ്യമാണ്. എന്തെങ്കിലും ഉണ്ടെങ്കിൽ ഇഡി കണ്ടുപിടിക്കട്ടെ. തങ്ങളെ വിരട്ടാൻ നോക്കണ്ട എന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.

കടമെടുപ്പ് കേസിൽ കേരളത്തിൻ്റെ ആവശ്യം പ്രസക്തിയുള്ളത് എന്ന് കോടതി അംഗീകരിച്ചു. അത് കൊണ്ടായിരിക്കാം ഭരണഘടനാ ബെഞ്ചിന് വിട്ടത്. ബിജെപി ഇതര സർക്കാരുകളെല്ലാം കേസുമായി കോടതിയെ സമീപിക്കുന്നു. ഭരണഘടനാ ബെഞ്ച് വിഷയം ഗൗരവത്തോടെ തന്നെ കാണും എന്നാണ് പ്രതീക്ഷ.

റിയാസ് മൗലവി വധക്കേസിൽ കൃത്യമായ അന്വേഷണം നടത്തിയിട്ടുണ്ട്. അത് സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ജഡ്ജിയുടെ ആത്മനിഷ്ഠാഘടകം കൂടി ചേർന്നതാണ് കേസിലെ വിധി എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: mv govindan ed investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here