Advertisement

രാംലല്ലയുടെ സൂര്യാഭിഷേകം നാളെ; പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷത്തിനൊരുങ്ങി അയോധ്യ

April 16, 2024
Google News 2 minutes Read

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷത്തിനൊരുങ്ങി അയോധ്യ. രാമനവമി ദിനത്തിൽ അയോധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ സൂര്യാഭിഷേകം നടക്കും. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

നാളെ ഉച്ചയ്‌ക്ക് 12.16 നാണ് സൂര്യാഭിഷേകം നടക്കുക. രാംലല്ലയുടെ നെറ്റിയിൽ അഞ്ച് മിനിട്ട് സൂര്യരശ്മികൾ പതിക്കുമെന്ന് രാമക്ഷേത്രത്തിന്റെ നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര എഎൻഐയോട് പറഞ്ഞു ഡിസംബറോടെ ക്ഷേത്രത്തിന്റെ ശേഷിക്കുന്ന ജോലികളും പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.സൂര്യാഭിഷേകത്തിനായി ആവശ്യമായ സാങ്കേതിക ക്രമീകരണങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

രാമനവമി ദിനത്തിൽ ഭക്തരുടെ സൗകര്യാർത്ഥം രാത്രി 11 വരെ ദർശനം ലഭ്യമാകുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായി അറിയിച്ചു. രാമനവമി ദിനത്തിൽ രാവിലെ 3.30ന് ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും. ഇന്ന് മുതൽ 19-ാം തീയതിവരെ സുഗം ദർശൻ പാസ്, വിഐപി ദർശൻ പാസ്, മംഗള ആരതി പാസ്, ശൃംഗാർ ആരതി പാസ്, ശയൻ ആരതി പാസ് എന്നിവ അനുവദിക്കില്ലെന്നും സംഘാടകർ അറിയിച്ചു.

രാമനവമി ദിനത്തിൽ ക്ഷേത്രത്തിൽ നടക്കുന്ന പരിപാടികളുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും. ശ്രീരാമ ക്ഷേത്ര ട്രസ്റ്റിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പരിപാടികളുടെ തത്സമയ സംപ്രേഷണം ഉണ്ടാകും.

Story Highlights : Surya Abhishek of Ram Lalla on Ram Navami

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here