Advertisement

അച്ഛന്റെ രണ്ട് തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും ഒപ്പം കൂടാതെ അഹാന കൃഷ്ണന്‍; കാരണമിതാണ്…

April 17, 2024
Google News 2 minutes Read
Ahaana krishna stay away from father's election campaigns

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് നടന്‍ ജി കൃഷ്ണകുമാര്‍. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയുമെല്ലാം സോഷ്യല്‍ മിഡിയയില്‍ വളരെ സജീവമാണ്. ദിയ കൃഷ്ണ, കൃഷ്ണകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ മുതല്‍ അച്ഛനൊപ്പമുണ്ടായിരുന്നു. റോഡിയിലിറങ്ങിയുള്ള പ്രചാരണങ്ങള്‍ക്ക് പുറമേ തന്റെ സോഷ്യല്‍ മിഡിയ അക്കൗണ്ടുകളിലും ദിയ അച്ഛന് വേണ്ടി വോട്ടുചോദിക്കാറുണ്ട്. എന്നാല്‍ മൂത്തമകളും നടിയുമായ അഹാന അച്ഛന്റെ രാഷ്ട്രീയത്തില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്.(Ahaana krishna stay away from father’s election campaigns)

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോലും അഹാന എത്തിയിരുന്നില്ല. വിമര്‍ശനങ്ങളെ ഭയന്നാണ് അഹാന എത്താതിരുന്നതെന്ന് പ്രചാരണങ്ങളുണ്ടായെങ്കിലും അതല്ല, അഹാന ടൂറിലാണെന്നതാണ് കാരണമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. അന്ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു കൃഷ്ണകുമാര്‍. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത യാത്രകളായതിനാല്‍ എത്താനായില്ല എന്നായിരുന്നു പ്രതികരണം.

താന്‍ മക്കളില്‍ തന്റെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാറില്ലെന്നും അവരുടേതായ തീരുമാനങ്ങളെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും കൃഷ്ണകുമാര്‍ പലതവണ പറഞ്ഞിട്ടുണ്ട്. ഇതിനിടെ ആഹാന പങ്കുവച്ച ലോക്ക്ഡൗണ്‍ സമയത്തെ ഫോട്ടോയും ബീഫ് കറിയുടെ ചിത്രവുമെല്ലാം രാഷ്ട്രീയവുമായി കൂട്ടിവായ്ച്ചു നെറ്റിസണ്‍സ്. എന്നാല്‍ ഒരിക്കല്‍പ്പോലും അഹാന തന്റെ രാഷ്ട്രീയമെന്തെന്ന് പരസ്യപ്പെടുത്തിയിട്ടില്ല.

ഇത്തവണയും പ്രചാരണത്തിന് അഹാനയെ കാണാത്തതോടെ സോഷ്യല്‍ മിഡിയയില്‍ നിരവധി ചോദ്യങ്ങളുയര്‍ന്നു. അഹാനയിപ്പോള്‍ ഐസ്ലന്റില്‍ ഷൂട്ടിങ്ങിലാണെന്നും അതാണ് പ്രചാരണത്തിനെത്താത്തതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മക്കള്‍ക്ക് രാഷ്ട്രീയമില്ലെന്നും അച്ഛന് വേണ്ടിയാണ് അവര്‍ വരുന്നതെന്നും കലാകാരന്മാരായി നില്‍ക്കുമ്പോള്‍ രാഷ്ട്രീയം ഇല്ലാതിരിക്കുന്നതാണ് നല്ലെതെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. ഐസ്ലലാന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുമുണ്ട്.

Story Highlights : Ahaana krishna stay away from father’s election campaigns

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here