Advertisement

കേന്ദ്രസർക്കാരിനെ വിമർശിച്ചു; ദളിത് പിഎച്ച്ഡി വിദ്യാർത്ഥിക്ക് രണ്ടു വർഷത്തെ സസ്പെൻഷൻ

April 19, 2024
Google News 2 minutes Read
criticized central government dalit phd student suspension

കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന്റ പേരിൽ ദളിത് പിഎച്ച്ഡി വിദ്യാർത്ഥിക്ക് രണ്ടു വർഷത്തെ സസ്പെൻഷൻ. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൻ്റേതാണ് (TISS) നടപടി. എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം രാമദാസ് പിഎസിനെയാണ്‌ സസ്പെൻഡ് ചെയ്തത്. ഇടതു വിദ്യാർത്ഥി കൂട്ടായ്മ, പിഎസ്എഫിൻ്റെ മുൻ ജനറൽ സെക്രട്ടറിയാണ്‌.

ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്തു, രാം കേ നാം ഡോക്യുമെന്ററി കാണാൻ ആഹ്വാനം ചെയ്തു, കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ചു എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. രാമദാസ് പിഎസിന്റേത് രാജ്യതാത്പര്യത്തിന് വിരുദ്ധമായ നടപടിയാണെന്ന് മുംബൈ TISS അറിയിച്ചു. വയനാട് സ്വദേശിയാണ് രാമദാസ് പിഎസ്.

Story Highlights: criticized central government dalit phd student suspension

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here