Advertisement

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത

April 20, 2024
Google News 3 minutes Read
chances of summer rain in kerala

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത. ഉച്ചയ്ക്കുശേഷം മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റും മോശം കാലാവസ്ഥ. കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. ( chances of summer rain in kerala )

2024 ഏപ്രിൽ 20 മുതൽ 24 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 37°C വരെയും, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും, (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 20 മുതൽ 24 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Story Highlights : chances of summer rain in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here