Advertisement

’70 കൊല്ലം അവസരം കിട്ടിയിട്ടും വികസനം കൊണ്ടുവന്നില്ല, ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നു’; വി.മുരളീധരൻ

April 23, 2024
Google News 1 minute Read

ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ആറ്റിങ്ങലിൽ ആട്ടിമറിയുണ്ടാകും. വികസനത്തിനായി 70 കൊല്ലം അവസരം കിട്ടിയിട്ടും എന്തുകൊണ്ട് കൊണ്ടുവന്നില്ല. ഇതിനുള്ള മറുപടി ഇരു മുന്നണികളും ജനങ്ങളോട് പറയണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സർക്കാർ നടത്തിയ വികസനം കാണണമെങ്കിൽ കണ്ണു തുറന്നു നോക്കിയാൽ മതി. നരേന്ദ്രമോദി സർക്കാർ കേരളത്തിൽ കൊണ്ടുവന്ന വികസനത്തിന്റെ ഒരു പങ്ക് തനിക്കും അവകാശപ്പെട്ടത്. മത്സ്യത്തൊഴിലാളികളുടെ പുനരുധിവാസം പോലും ഉറപ്പുവരുത്താൻ കഴിയാത്തവരാണ് കേന്ദ്രസംഘം വന്നതിനെക്കുറിച്ച് ആക്ഷേപിക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെയും പി വി അൻവറിന്റെ ആരോപണം പരസ്പര ധാരണയനുസരിച്ച്, അവിശുദ്ധ ഇടപാടുകൾ പുറത്തുവരാതിരിക്കാൻ ഈ പരസ്പര ധാരണ നിലനിൽക്കണം. ഇരുകൂട്ടരും ജനത്തെ കബളിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മോദിയുടെ രാജസ്ഥാൻ പ്രസംഗം പ്രതികൂലമാകില്ല. പ്രധാനമന്ത്രിയെ കുറിച്ച് ഓരോ തെരഞ്ഞെടുപ്പു കാലത്തും തെറ്റിദ്ധാരണ പരത്താൻ ശ്രമം. മുസ്ലിം സമുദായത്തോട് സ്നേഹമുള്ളവർ ഇത്രനാൾ അവർക്ക് വേണ്ടി എന്ത് ചെയ്തു. സമുദായം നോക്കാതെ എല്ലാവർക്കും വികസനം നടപ്പാക്കുന്നയാളാണ് നരേന്ദ്രമോദിയെന്ന് അവർക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : V Muraleedharan Attingal Loksabha Election 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here