Advertisement

യുഎസിൽ ‘സോംബി’ രോഗം; രണ്ട് മാനുകൾക്ക് പോസിറ്റീവായി; മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

April 25, 2024
Google News 2 minutes Read
Zombie Deer Disease Hits Another US State

യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു. വെസ്റ്റ് വിർജീനിയയിലെ ഹാർപേഴ്‌സ് ഫെറി നാഷ്ണൽ ഹിസ്റ്റോറിക്കൽ പാർക്കിലെ രണ്ട് വൈറ്റ്-ടെിൽഡ് മാനുകൾക്കാണ് പോസിറ്റീവായത്. ആദ്യമായാണ് വെസ്റ്റ് വിർജീനിയയിലെ നാഷ്ണൽ പാർക്കിൽ രോഗം സ്ഥിരീകരിക്കുന്നത്. ( Zombie Deer Disease Hits Another US State )

നാഷ്ണൽ പാർക്ക് സർവീസ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം രോഗം സ്ഥിരീകരിച്ച മാനുകളെ കൊന്നിട്ടുണ്ട്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ആന്റീറ്റാം, മോണോക്കസി ബാറ്റിൽഫീൽഡ് പാർക്ക് എന്നിവിടങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്.

ഹാർപ്‌സ് ഫെറിയിലും മറ്റ് നാഷ്ണൽ പാർക്കുകളിലും മാനുകളുടെ എണ്ണം പരിമതപ്പെടുത്തുന്നുണ്ട്. ഈ വർഷം വരെ പാർക്കിൽ ഡിഡബ്ല്യുഡി നെഗറ്റീവായിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ യെല്ലോ സ്‌റ്റോൺ നാഷ്ണൽ പാർക്കിലാണ് ആദ്യമായി സോംബി ഡിയർ ഡിസീസ് അഥവാ ക്രോണിക് വേസ്റ്റിംഗ് ഡിസീസ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച മൃഗത്തിന് തലച്ചോറിൽ ആശയക്കുഴപ്പമുണ്ടാവുകയും വായിൽ നിന്ന് നുരയൊലിക്കുകയും ചെയ്യതും. ക്ഷീണവും, തുറിച്ചുനോട്ടവും കൂടതലായിരുക്കും.

സോംബി രോഗം അപകടകരമാണെന്നും മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്ന.

Story Highlights : Zombie Deer Disease Hits Another US State

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here