Advertisement

‘മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണമെന്നാണ് പ്രതീക്ഷ’; വോട്ട് രേഖപ്പെടുത്തി ആസിഫ് അലി

April 26, 2024
Google News 1 minute Read

മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നടൻ ആസിഫ് അലി.സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ ഉദ്ദേശിക്കുന്നില്ല. ജനത്തിന് നല്ലത് വരുന്ന, ജനാധിപത്യത്തിന് നല്ലത് വരുന്ന വിജയമാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും വോട്ട് ചെയ്യണമെന്നും ചൂട് കാരണം ആരും വോട്ട് ചെയ്യാതെ ഇരിക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു. കുമ്പംകല്ല് ബി ടി എം എൽ പി സ്കൂളിലെ 118 ആം നമ്പർ ബൂത്തിലെത്തിയാണ് ആസിഫ് അലി
വോട്ട് രേഖപ്പെടുത്തിയത്. സഹോദരൻ അഷ്‌കർ അലിയും ഒപ്പം ഉണ്ടായിരുന്നു.

അതേസമയം ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും അതത് മണ്ഡലത്തിലെത്തി മലയാള സിനിമാ താരങ്ങൾ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഫാസിൽ, ലാൽ ജോസ്, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ഇന്ദ്രൻസ്, ശ്രീനിവാസൻ, അന്നാ രാജൻ, അഹാന കൃഷ്ണ, തുടങ്ങിയവർ വോട്ട് രേഖപ്പെടുത്താനെത്തി.

ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്‌കൂളിലാണ് ഫാസിലും ഫഹദ് ഫാസിലും വോട്ട് രേഖപ്പെടുത്താനായി എത്തിയത്. ഉദയംപേരൂർ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെത്തിയാണ് ശ്രീനിവാസൻ വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. നീണ്ട നാളുകൾക്ക് ശേഷമാണ് ആലപ്പുഴയിലെത്തി വോട്ട് രേഖപ്പെടുത്തിയതെന്നും കുഞ്ചാക്കോ ബോബൻ മാധ്യമങ്ങളോട് പറഞ്ഞു. ശ്രീലങ്കയിൽ നിന്നാണ് അന്നാ രാജൻ വോട്ട് ചെയ്യാനായി എത്തിയത്.

Story Highlights : Asif Ali and Ashkar Ali voted Thodupuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here