Advertisement

ആന്റോ ആന്റണിയും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റം

April 26, 2024
Google News 2 minutes Read

പത്തനംതിട്ട കുമ്പഴ വടക്ക് ഒന്നാം നമ്പർ ബൂത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റം. ആന്റോ ആന്റണി ബൂത്തിന് മുന്നിൽ പ്രശ്നം ഉണ്ടാക്കുന്നുവെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചാണ് വാക്കേറ്റം. കെയു ജനീഷ് കുമാർ എംഎൽഎ ബൂത്തിലെത്തി.

ആന്റോ ആന്റണിയുടെ പ്രതിഷേധം നടക്കുന്ന ഇടത്തേക്ക് ബിജെപി പ്രവർത്തകർ എത്തി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് യുഡിഎഫ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കുതർക്കത്തിൽ‌ ഏർ‌പ്പെടുകയായിരുന്നു. ഒരാളുടെ വോട്ടുമായി ബന്ധപ്പെട്ട് പ്രശ്നമാണ് തർക്കത്തിലേക്ക് നയിച്ചത്.

Read Also: വലിയ വിജയമാണ് കേരളത്തിൽ ഇടതുപക്ഷത്തിന് ജനങ്ങൾ സമ്മാനിക്കുക: കെകെ ശൈലജ

നേരത്തെ താമര ചിഹ്നത്തിന് വോട്ടിംഗ് മെഷീനിൽ വലിപ്പം കൂടുതലാണെന്ന പരാതിയുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി ആരോപിച്ച് രം​ഗത്തെത്തിയിരുന്നു. താമര ചിഹ്നം വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു. മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നതെന്ന് ആന്റോ ആന്റണി പറഞ്ഞിരുന്നു.

Story Highlights : Dispute between Anto Antony and BJP workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here