Advertisement

‘ജനങ്ങൾ മോദിയെ മടുത്തു, ഇന്ത്യ മുന്നണി അധികാരത്തിലെത്തും’; രമേശ്‌ ചെന്നിത്തല

April 26, 2024
Google News 1 minute Read

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിൽ എത്തുമെന്ന് രമേശ്‌ ചെന്നിത്തല. ജനങ്ങൾ മോദിയെ മടുത്തു. ഇ.പി ജയരാജൻ, മുഖ്യമന്ത്രി-ബിജെപി എന്നിവർക്കിടയിലുള്ള പാലമുണ്ട്. ഇ.പി ജയരാജന്റെ എല്ലാ നീക്കങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയാണ്. സംസ്ഥാനത്തിന്റെ വിലയിരുത്തൽ അല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരാജയഭീതിയിൽ നിന്നുണ്ടായതാണ്. ഇ പി
ജയരാജൻ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്തയാളാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ഇ പി ജയരാജനും പ്രതികരിച്ചു. തനിക്കെതിരെ ആസൂത്രിത ഗൂഡാലോചന നടന്നുവെന്നും കെ സുധാകരനും ശോഭാസുരേന്ദ്രനും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട ഇ.പി ജയരാജൻ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. മറുപടി പറയാൻ സമയമില്ലാത്ത ഘട്ടത്തിലാണ് ആരോപണവുമായി വന്നതെന്നും ഇ.പി പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ഇ പി ജയരാജൻ. തനിക്കെതിരെ ആസൂത്രിത ഗൂഡാലോചന നടന്നുവെന്നും കെ സുധാകരനും ശോഭാസുരേന്ദ്രനും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട ഇ.പി ജയരാജൻ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. മറുപടി പറയാൻ സമയമില്ലാത്ത ഘട്ടത്തിലാണ് ആരോപണവുമായി വന്നതെന്നും ഇ.പി പറഞ്ഞു.

Story Highlights : India alliance will win in Loksabha election 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here