ലോക്നാഥ് ബെഹ്റയും ഋഷിരാജ് സിങ്ങും ചുമതലയേറ്റു

ഡിജിപിമാരായ ലോക്നാഥ് ബെഹ്റയും ഋഷിരാജ് സിങ്ങും ചുമതലയേറ്റു. ബെഹ്റ ഫയര്‍മോഴ്സ് മേധാവിയായും, ഋഷിരാജ് സിങ്ങ് ജയില്‍ മേധാവിയായുമാാണ് ചുമതലയേറ്റത്. ഈ മാസം ഒന്നിനാണ് പുതിയ മേധാവികളെ നിയമിച്ചത്.
എന്നാല്‍ നിയമനത്തില്‍ പ്രതിഷേധിച്ച് ഇരുവരും അവധിയില്‍ പ്രവേശിക്കുകയായിരുന്നു. സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാരോപിച്ചാണ് തീരുമാനം. ഇനിയും ചുമതലയേറ്റില്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്ന ആഭ്യന്തര വകുപ്പിന്റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് ഇരുവരും ഇന്ന് ചുമതലയേറ്റത്.
ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിയമനം ശമ്പളത്തെയും പെന്‍ഷനെയും അടക്കം ബാധിക്കുമെന്നാണ് ഇവരുടെ പരാതി. എഡിജിപി തസ്തികയിലുള്ള ആള് ഇരുന്ന സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചത് തരംതാഴ്ത്തലാണ് എന്ന് ബഹ്റ പരാതിപ്പെട്ടിരുന്നു. ഇന്ന് മുഖ്യമന്ത്രിയെയും ചീഫ്സെക്രട്ടറിയെയും കണ്ട്് ബെഹ്റയും ഐപിഎസ് ഉദ്യോഗസ്ഥരും പരാതി ഉന്നയിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here