ഏഷ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയും വ്യവസായിക പുരോഗതിയും വായുമലിനീകരണത്തിലും പ്രതിഫലിക്കുന്നതായി നാസ.

വന്‍തോതില്‍ വായുമലിനീകരണം ഉണ്ടാക്കുന്ന രാജ്യങ്ങളുടെ പട്ടിക നാസ പുറത്തുവിട്ടു. ഇന്ത്യ, ചൈന, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ സാമ്പത്തിക വളര്‍ച്ചയും വ്യവസായിക പുരോഗതിയും വായുമലിനീകരണത്തിലും പ്രതിഫലിക്കുന്നതായി ജിയോഫിസികല്‍ റിസര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ആഗോളമായി 195 നഗരങ്ങളെ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു ദശാബ്ദമായി നാസ വായുമലിനീകരണത്തെക്കുറിച്ച് പഠനം നടത്തുകയാണ്. നാസയുടെ ഗൊദാര്‍ദ് സ്പേസ് ഫ്ളൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞനരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. അത്യാദുനിക ആഗോള ഉപഗ്രഹ ഭൂപടം ഉപയോഗിച്ചാണ് ഇവര്‍ കഴിഞ്ഞ 10 വര്‍ഷമായി പഠനം നടത്തുന്നത്.
നാസയുടെ ഓറ ഉപഗ്രഹത്തിലെ ഓസോണ്‍ നിരീക്ഷണ യന്ത്രമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഈ ഉപകരണത്തിന്റെ സഹായത്തിലൂടെ കണ്ടെത്തിയ അന്തരീക്ഷ വാതകങ്ങളിലൊന്ന് നൈട്രജന്‍ ഡൈഓക്സൈഡ് ആണ്. വാഹനങ്ങള്‍, താപനിലയങ്ങള്‍, വ്യവസായിക കേന്ദ്രങ്ങള്‍ എന്നിവ പുറന്തള്ളുന്ന വാതകമാണ് മഞ്ഞയും തവിട്ടും നിറം കലര്‍ന്ന നൈട്രജന്‍ ഡൈഓക്സൈഡ്.
യൂറോപ്പും അമേരിക്കയുമാണ് നൈട്രജന്‍ ഡയോക്സൈഡ് കൂടുതലായി പുറന്തള്ളുന്ന രാജ്യങ്ങള്‍. എന്നാല്‍ 2005 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ നൈട്രജന്‍ ഡൈ ഓക്സൈഡിന്റെ അളവില്‍ 20 മുതല്‍ 50 വരെ കുറവ് വരുത്താന്‍ അമേരിക്ക, യൂറോപ്പ്, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ക്ക് സാധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here