രാമജന്മഭൂമി വിവാദം; നഷ്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമം : കോണ്‍ഗ്രസ്

ക്ഷേത്ര നിര്‍മ്മാണത്തിനായി കല്ലുകള്‍ ഇറക്കുകയും ശിലാപൂജ നടത്തുകയും ചെയ്ത് രാമജന്മഭൂമി വിവാദത്തിലൂടെ നഷ്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. എന്ന് കോണ്‍ഗ്രസ്.
നരബാധിച്ച ഈ നാടകം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. എപ്പോഴൊക്കെയാണോ പൊതുസമൂഹത്തിന് മുന്നില്‍ ബി.ജെ.പി.യുടെ പ്രതിച്ഛായ നഷ്ടപ്പെട്ടിട്ടുള്ളത്, എപ്പോഴൊക്കെയാണോ അവര്‍ക്ക് സുരക്ഷിതത്വ ബോധം നഷ്ടമാകുന്നത് അപ്പോഴെല്ലാം അവര്‍ രാമജന്മഭൂമി വിവാദം ഉയര്‍ത്തുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐ. യ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാമന്റെ പേര് വെറും വില്പനോപാതിയാക്കികൊണ്ടുള്ള കച്ചവടമാണ് വിശ്വ ഹിന്ദു പരിഷത്തും ആര്‍എസ്എസും ഹിന്ദു മഹാസഭയും ബിജെപിയും നടത്തുന്നത്. നിര്‍ഭാഗ്യവശാല്‍ രാമനെ രാഷ്ട്രീയ ആയുധമാക്കി നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ് അവര്‍ എന്നും സന്ദീപ് ദീക്ഷിത്.
വിവാദം രാഷ്ട്രീയാവശ്യത്തിന് വേണ്ടി മാത്രമാണ് ആര്.എസ്.എസ് ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി.എല്‍.പുനിയയും അഭിപ്രായപ്പെട്ടു.
അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനുള്ള കല്ലുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിക്കുമെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ആഹ്വാനത്തിന് ആറുമാസത്തിനിപ്പുറം നിര്‍മ്മാണത്തിനാവശ്യമായ കല്ലുകള്‍ ഇറക്കി തുടങ്ങി. ശിലാ പൂജയും നടത്തി. 2.25 ലക്ഷം ക്യുബിക് അടി കല്ലാണ് നിര്‍മ്മാണത്തിന് ആവശ്യം ഇതില്‍ 1.25 ലക്ഷം ക്യുബിക് അടി ശേഖരിച്ച കഴിഞ്ഞു. ഇന്നലെ കല്ലുകള്‍ വിഎച്ച്.പി യുടെ ഉടമസ്ഥതയിലുള്ള രാമസേവക പുരത്ത് എത്തിച്ചു.
തന്റെ ജീവിതകാലത്തുതന്നെ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആഗ്രഹം ആര്.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭഗ്വത് കൊല്‍ക്കത്തയില്‍വെച്ച് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here