Advertisement

ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയാകണമെന്നില്ല : കാനം.

December 22, 2015
Google News 0 minutes Read

ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയാകുന്ന കീഴ്‌വഴക്കമൊന്നും നിലവിലില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം. ജാഥ പിണറായി നയിക്കുന്നത് അവരുടെ ആഭ്യന്തര കാര്യമാണ്. ഇത് മുന്നണിയുടെ ജാഥയല്ല. അങ്ങനെയെങ്കില്‍ മാത്രം ആ വിഷയം ചര്‍ച്ച ചെയ്യേണ്ടതുള്ളൂ എന്നും കാനം.

വരുന്ന തെരെഞ്ഞെടുപ്പില്‍ മുന്നണിയെ നയിക്കാന്‍ വി.എസ്. അയോഗ്യനല്ലെന്നും തദ്ദേശ തെരെഞ്ഞെടുപ്പില്‍ നല്ല രീതിയിലാണ് വി.എസ്. മുന്നണിയെ നയിച്ചത്, അതിന്റെ ഗുണം മുന്നണിയ്ക്ക് ലഭിച്ചുവെന്നും കാനം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here