9/11 യൂറോപ്പില്‍ ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്.

2015 ല്‍ നേരിട്ടതിനേക്കാള്‍ വലിയ ഭീകരാക്രമണങ്ങള്‍ യൂറോപ്പ് നേരിടാനിരിക്കുന്നതേയുള്ളു എന്ന മുന്നറിയിപ്പുമായി ഭീരകരവാദ വിരുദ്ധ സേന. അമേരിക്ക നേരിട്ട സെപ്തംബര്‍ 9 ലേതുപോലൊരു ആക്രമണം യൂറോപ്പിലും സാധ്യതയുണ്ടെന്ന് ഇവര്‍ പറയുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും സ്ഥലങ്ങളിലും ഇത് പ്രതീക്ഷിക്കാം. ഭീകരര്‍ ഇതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നും ഭീകര വിരുദ്ധസേന മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്തെ നശിപ്പിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് യൂറോപ്പുകാരെ തന്നയാണ് ഉപയോഗിക്കുന്നത്. അവരെ ഉപയോഗിച്ച് അവരുടെ രാജ്യത്തെ തന്നെ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആയുധങ്ങളുടെ ഉപയോഗത്തിലും ഭാഷ കൈകാര്യം ചെയ്യുന്നതിലും അവര്‍ അഗ്രകണ്യരാണ്. അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിഫലമാവുകായാണന്നെും സേന ഉദ്യോഗസ്ഥന്‍ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് മടങ്ങിവരുന്നവരെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, അവര്‍ സ്വന്തം പ്രവര്‍ത്തിയില്‍ ഉറച്ച് നില്‍ക്കുകയാണ് എന്നും അദ്ദേഹം പറയുന്നു.
2015 നവംബര്‍ 13 നായിരുന്നു ലോകത്തെ നടുക്കിയ പാരിസ് ഭീകരാക്രമണം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് 1 ലേറെ പേരുടെ മരണത്തിനിടയാക്കിയ ആക്രമണമത്തിന് ഉത്തരവാദികള്‍. 2001 സെപ്റ്റംബര്‍ 9 നാണ് അമേരിക്കയുടെ തന്ത്ര പ്രധാനമായ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരര്‍ തകര്‍ത്തത്. ഇത്തരമൊരു അപകടം മുന്നില്‍ കാണുന്നതായാണ് ഭീകര വിരുദ്ധ സേനയുടെ മുന്നറിയിപ്പില്‍ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here