ഇന്ത്യ-പാക് ചര്‍ച്ച മാറ്റി വെച്ചു.

ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ജനുവരി 15 ന് നടത്താനിരുന്ന ചര്‍ച്ച മാറ്റി വെച്ചു. ചര്‍ച്ച മാറ്റി വെക്കണമെന്ന് പാക്കിസ്ഥാനും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പുറകിലുള്ളവര്‍ക്കെതിരെ നടപടിയെടുത്താല്‍ മാത്രമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയുണ്ടാകുക എന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തകരെ അറെസ്റ്റ് ചെയ്തതായും നടപടികള്‍ തുടരുന്നതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തിരുന്നു. സംഘടനാ തലവനായ മസൂദ് അസ്ഹറിനെ അറെസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇത് പാക്കിസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മസൂദ് അസ്ഹറിന്റെ അറെസ്റ്റിനെ പറ്റി തനിക്ക് ഒന്നും അറിയില്ലെന്നാണ് പാക് വിദേശകാര്യ വക്താവ് പ്രതികരിച്ചത്.
വിശ്വസനീയമായ നടപടിയെടുത്തതിന് ശേഷം മാത്രം ചര്‍ച്ച എന്ന നിലപാട് വിദേശ മന്ത്രാലയം പാക്കിസ്ഥാനെ അറിയിച്ചു. ദേശീയ സുരക്ശാ ഉപദേഷ്ടാവ് അജിത് ഡോവലും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here