സിക വൈറസ് ഭീതിയില്‍ ലോകം.

ആഗോളതലത്തില്‍ ഭീതി പരത്തുന്ന സിക വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന് സ്ഥിരീകരണം. യു.എസിലാണ് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തിട്ടാല്ലാത്ത ഒരാള്‍ക്ക് രോഗം പിടികൂടിയിരിക്കുന്നത്. വെനസ്വേലയില്‍ നിന്നും യു.എസില്‍ തിരിച്ചെത്തിയ വ്യക്തിയുമായി ലൈംഗികബന്ധം സ്ഥാപിച്ച ആള്‍ക്കാണ് വൈറസ്ബാധ ഉണ്ടായത്. വെനസ്വേലയില്‍ നിന്ന എത്തിയ ഇയാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊതുകിലൂടെ സിക വൈറസ് പകരുന്നതായാണ് ഇതുവരെ കണ്ടെത്തിയിരുന്നത്.

സിക വൈറസ് 23 രാജ്യങ്ങളില്‍ സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
സിക വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ സിക വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

zica-virus-test-lab2009ല്‍ എച്ച്‌വണ്‍ എന്‍വണ്‍ ബാധയെത്തുടര്‍ന്നാണ് ലോകാരോഗ്യസംഘടന ആദ്യമായി ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. പിന്നീട് 2014 മേയില്‍ പാകിസ്ഥാനിലും സിറിയയിലും പടര്‍ന്നുപിടിച്ച പോളിയോക്ക് സമാനമായ രോഗത്തെ തുടര്‍ന്നും ആഗസ്തില്‍ എബോളബാധയെത്തുടര്‍ന്നും പടിഞ്ഞാറന്‍ ആഫ്രിക്കയിലും ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

സിക വൈറസ് പടരുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. വൈറസിനെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങളുടെ കൂട്ടായ ശ്രമം വേണമെന്ന നിലപാടും ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നു.

zica-children-born-with-microcephalyഗര്‍ഭിണികളായ സ്ത്രീകളില്‍ വൈറസ് ബാധയുണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
വൈറസ് ബാധയുള്ള കൊതുകിന്റെ കടിയേല്‍ക്കുന്നതോടെ അമ്മയില്‍നിന്ന് ഗര്‍ഭസ്ഥ ശിശുവിനും രോഗം പകരുന്നു. അമ്മയ്ക്കല്ല ഗര്‍ഭസ്ഥ ശിശുവിനാണ് ഇത് ബാധിക്കുന്നത്.
രോഗം ബാധിച്ചാല്‍ ജനിക്കുന്ന കുഞ്ഞിന്റെ തല ചുരുങ്ങിയ അവസ്ഥയിലായിരിക്കും. മൈക്രോ സഫാലി എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ അധികകാലം ജീവിക്കില്ല. ഗര്‍ഭസ്ഥ ശിശുക്കളുടെ തലച്ചോര്‍ വികാസം തടയുകയാണ് ഈ വൈറസ് ചെയ്യുന്നത്. ബ്രസീലില്‍ മാത്രം 2000ത്തോളം കുഞ്ഞുങ്ങളാണ് ഈ രോഗാവസ്ഥയുമായി ജനിച്ചുവീണത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top