തായ്‌വാനില്‍ ഭൂചലനം. 5 മരണം.

വടക്കന്‍ തായ്‌വാനിലെ തയ്‌നാനില്‍ പുലര്‍ച്ചെ ഉണ്ടായ ഭൂചലനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 5 പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന 100 ലധികം പേരെ രക്ഷപ്പെടുത്തി. കെട്ടിടങ്ള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അതീവ ഭൂചലന സാധ്യതാ പ്രദേശമാണ് തായ്‌നാന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top