നമ്മള്‍ മുതല്‍ മരണം പറഞ്ഞ ട്രാഫിക് വരെ
നമ്മള്‍ എന്ന സിനിമയിലൂടെ ആണ് ജിഷ്ണു നമ്മളിലൊരാളാകുന്നത്. കമല്‍ സിനിമയിലൂടെ അന്നത്തെ കൂട്ട് കെട്ട് കാന്പസുകളില്‍ ഹരമായി. അന്ന് ആ സിനിയോടൊപ്പം മലയാളികളുടെ മനസില്‍ചേക്കേറിയതാണ് ജിഷ്ണു.
എന്നാല്‍ നമ്മള്‍ സിനിമയ്ക്കുമുന്പ് കിളിപ്പാട്ട് എന്ന സിനിമയില്‍ ബാലതാരമായാണ് ജിഷ്ണു ആദ്യമായി വെള്ളിത്തിരയുടെ ലോകത്ത് എത്തുന്നത്. 1987 ലായിരുന്നു അത്. സ്വന്തം അച്ഛന്‍ രാഘവന്‍ തന്നെയായിരുന്നു ആ സിനിമയുടെ സംവിധായകന്‍.
നമ്മളിനു ശേഷം 2003 ല്‍ പുറത്തിറങ്ങിയ ചൂണ്ട എന്ന സിനിമയിലാണ് ജിഷ്ണുവിന്റെ രണ്ടാം വരവിലെ രണ്ടാം സിനിമ. പിന്നീട് വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്, ടു വീലര്‍, ഫ്രീഡം, നേരറിയാന്‍ സിബിഐ, പൗരന്‍, പറയാം, ചക്കരമുത്ത്, നിദ്ര, ഓര്‍ഡിനറി, അന്നും ഇന്നും എന്നും, ബാങ്കിഗ് അവേഴ്‌സ്, കളിയോടം, ഞാന്‍, ഉസ്താദ് ഹോട്ടല്‍, എന്നീ സിനിമകളിലും അഭിനയിച്ചു.
റെബേക്ക ഉതുപ്പ് കിഴക്കേമലയാണ് അവസാനം അഭിനയിച്ച മലയാള ചിത്രം. ഇരുപത്തഞ്ചോളം ചിത്രങ്ങളിലഭിനയിച്ച ജിഷ്ണു ട്രാഫിക്കിന്റെ റീമേക്കിലൂടെ ബോളീവുഡിലുമെത്തി. ഈ ചിത്രത്തിലാണ് ജിഷ്ണു അവസാനമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്.
സിദ്ധാര്‍ത്ഥിന്റെ നിദ്ര സിനിമയില്‍ ഒരു നെഗറ്റീവ് ടച്ചുള്ള വേഷമായിരുന്നു ജിഷ്ണുവിന്. അതിനു ശേഷം വന്ന ചക്കരമുത്ത്, ഓര്‍ഡിനറി, ബാങ്കിംഗ് അവേഴ്‌സ് എന്ന സിനിമകളിലും നെഗറ്റീവ് വേഷത്തില്‍ ജിഷ്ണു കസറി.
ജിഷ്ണു അഭിനയിച്ച ചിത്രങ്ങള്‍
- കിളിപ്പാട്ട് 1987
- നമ്മള്‍ 2002
- വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട് 2003
- ടൂ വീലര്‍ 2004
- ഫ്രീഡം 2004
- നേരറിയാന്‍ സിബിഐ 2005
- പൗരന്‍ 2005
- പറയാം 2005
- ചക്കരമുത്ത് 2006
- നിദ്ര 2011
- ഓര്‍ഡിനറി 2012
- ബാങ്കിംഗ് അവേഴ്‌സ് 2012
- അന്നും ഇന്നും എന്നും 2013
- കളിയോടം 2013
- ഞാന്‍ 2013
- റെബേക്ക ഉതുപ്പ് കിഴക്കേമല 2013
- ട്രാഫിക് (റിലീസിനൊരുങ്ങുന്നു)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here