കുടിവെള്ളം സ്വപ്നങ്ങളില്‍ മാത്രം

രണ്ട് ബക്കറ്റ് വെള്ളം കൊണ്ട് നാലു ദിവസം തള്ളിനീക്കേണ്ടി വരിക. ഭക്ഷണം പാകം ചെയ്യാന്‍ വസ്ത്രങ്ങള്‍ കഴുകിയ വെള്ളം ഉപയോഗിക്കേണ്ടി വരിക.വേനല്‍ കടുത്തതോടെ മഹാരാഷ്ട്രയിലെ മറാത്ത് വാഡയില്‍ ഗ്രാമീണര്‍ ജീവിക്കുന്നത് ഇങ്ങനെയൊക്കെയാണ്. മറാത്ത് വാഡയിലെ ഖുന്ദഫെല് ഗ്രാമത്തില്‍ കുടിവെള്ള ടാങ്കര്‍ എത്തുന്നത് 4 ദിവസം കൂടുമ്പോഴാണ്. ലഭിക്കുന്നതാവട്ടെ മലിനജലവും. എന്നിട്ടും ഈ ടാങ്കറിനായി കാത്തുനില്‍ക്കുന്നത് രണ്ടായിരത്തോളം പേരാണ്.മിനിറ്റുകള്‍ കൊണ്ട് ജലവിതരണം അവസാനിക്കും.വെള്ളം കിട്ടാനില്ലാതെ വഴിമുട്ടിയിരിക്കുകയാണ് ഇവിടങ്ങളിലെ ജീവിതം. ബീഡ് അണക്കെട്ടാണ് ആകെയുള്ള ജലസ്രോതസ്. രണ്ട് ശതമാനത്തോളം വെള്ളം മാത്രമേ ഇനി അതില്‍ അവശേഷിക്കുന്നുള്ളു.175 ടാങ്കറുകളിലായി ഇവിടെ നിന്ന് ജലം കൊണ്ടുപോവുന്നു. ഏപ്രില്‍ മാസ്തതോടെ ഇത് 225 ആയി ഉയര്‍ത്തേണ്ടി വരും. അപ്പോള്‍ സ്ഥിതി ഇതിയും ദയനീയമാവും. വരണ്ടുണങ്ങിയ മഹാരാഷ്ട്രയില്‍ ഇതൊരു ഒറ്റപ്പെട്ട കാഴ്ചയല്ല എന്നതാണ് യാഥാര്‍ഥ്യം. ജലദൗര്‍ലഭ്യം രാജ്യത്തിന്റെ വല മേഖലകളെയും അപകടകരമാം വിധം ദുരിതത്തിലാക്കുന്നു എന്നതിന് ഒരു ഉദാഹരണം മാത്രമാണ് മറാത്ത് വാഡ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here