ശനി ഷിഗ്നാപൂർ ക്ഷേത്രപ്രവേശനത്തിന് ശേഷം ഇനി കോലാപൂർ മഹാലക്ഷ്മി ക്ഷേത്രം

മഹാരാഷ്ട്രയിലെ കോലാപൂർ മഹാലക്ഷ്മി ക്ഷേത്രത്തിലും സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടകൊണ്ടുള്ള പ്രക്ഷോഭം ആരംഭിക്കുമെന്ന് തൃപ്തി ദേശായി.
ചരിത്രം വിജയം സ്വന്തമാക്കി ശനീശ്വര ക്ഷേത്രത്തിൽ പ്രവേശനം നേടിയെടുത്തതിന് ശേഷം ഇനി കോലാപൂർ ക്ഷേത്രമാണ് ലക്ഷ്യമെന്ന് ഇവർ പറഞ്ഞു. മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപൂർ ക്ഷേത്രത്തിൽ പ്രവേശനം നേടിയെടുത്തതിന് പിന്നിൽ ഭൂമാത റാണരാഗിണി ബ്രിഗേഡ് (ബിആർപി) എന്ന സംഘടനയാണ്.
മൂന്ന് മാസം നീണ്ടുനിന്ന നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തെ മറികടന്ന് ശനി ഷിഗ്നാപൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്കും പ്വേശനം നേടാനയത്. ബോംബെ ഹൈക്കോടതിയിലെ വിധിയെ തുടർന്നാണ് സ്ത്രീ പ്രവേശനം അധികൃതർ അനുവദിച്ചത്.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ് സംഘടന ക്ഷേത്ര പ്രവേശനത്തിന് ശ്രമം നടത്തിയത്. ഇതോടെയാണ് പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതോടെ ലിംഗ വ്യത്യാസമില്ലാതെ സ്ത്രീയ്ക്കും പുരുഷനും ക്ഷേത്രത്തിൽ പ്രവേശിക്കാൻ അവകാസമുണ്ടെന്ന് കോടതി വിധിച്ചു. സ്ത്രീകൾക്ക് ക്ഷേത്ര പ്രവേശനം എന്നത് മൗലികാവകാശമാണെന്ന് ബോംബഹെ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. സ്ത്രീ പ്രവേശനത്തിന് സർക്കാർ സുരക്ഷ ഒരുക്കണമെന്നും ഉത്തരവിട്ടിരുന്നു.
മഹാരാഷ്ട്ര ഹിന്ദു പ്ലെയ്‌സ് ഓഫ് വർഷിപ് (എൻട്രി ഓദറൈസേഷൻ) ആക്ട്, 1956 പ്രകാരം ഏതെങ്കിലും ക്ഷേത്രത്തിൽ സ്ത്രീകളെ വിലക്കിയാൽ ആറ് മാസത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here