നിരോധിച്ച വെടിക്കെട്ട്‌ നടത്തിയത് താല്ക്കാലിക അനുമതിയിൽ

പരവൂരിൽ 83 പേർ അതിദാരുണമായി കൊല്ലപ്പെട്ട വെടിക്കെട്ട് താല്ക്കാലിക അനുമതിയിൽ നടത്തിയത്. ക്ഷേത്രങ്ങളിൽ വർദ്ധിച്ചു വരുന്ന കരിമരുന്നപകടങ്ങളെ തുടർന്നാണ്‌ മുൻ‌കൂർ അനുമതി നേടി മാത്രം വെടിക്കെട്ടുകൾ നടത്താൻ പാടുള്ളൂ എന്ന നിബന്ധന വച്ചത്.

അപകടത്തിൽ 83 പേർ മരിച്ചു. 200 ഓളം പേർക്ക് ഗുരുതമായി പൊള്ളലേറ്റു.മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പരവൂർ കുറ്റിങ്ങൾ ക്ഷേത്രത്തിലാണ് അപകടം നടന്നത്. പുലർച്ചെ 3.30നാണ് അപകടം.കമ്പപ്പുരയ്ക്ക് തീപ്പിടിച്ചാണ് അപകടമുണ്ടായത്.

കൊല്ലത്ത് കൺട്രോൾ റൂം തുറന്നു. നമ്പർ: 0474-2512344, 9497930863, 9497960778

24paravoor

പ്രദേശത്തെ വീടുകളും കെട്ടിടങ്ങളും സ്ഫോടനത്തിൽ തകർന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ സ്‌ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായതാണ് വിവരം. ദേവസ്വം ബോർഡിന്റെ ഓഫീസ് പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു.

24paravoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top