പുറ്റിങ്ങൾ വെടിക്കെട്ട് അപകടം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.

പുറ്റിങ്ങൾ വെടിക്കെട്ട് അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.
ദുരന്തത്തിൽ ഇരകളായവർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം ലഭ്യമാക്കാനാണ് തീരുമാനം. ഈ നിധിയിൽ നിന്ന് ഇരകൾക്ക് സഹായം ലഭിക്കണമെങ്കിൽ ദുരന്തത്തെ ഒന്നുകിൽ ദേശീയദുരന്തമായോ അല്ലെങ്കിൽ സംസ്ഥാനദുരന്തമായോ പ്രഖ്യാപിക്കണം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചീഫ് സെക്രട്ടറി അധ്യക്ഷനായ മുഖ്യ നിർവാഹകസമിതിയാണ് തീരുമാനം കൈക്കൊണ്ടത്.
സാധാരണ പ്രകൃതിദുരന്തങ്ങളെയാണ് ഈ ഗണത്തിൽ പെടുത്താറ്. വെടിക്കെട്ടപകടെ പ്രകൃതിദുരന്തമല്ലാഞ്ഞിട്ടുകൂടി പ്രത്യേക പരിഗണന നൽകിയാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top