മലപ്പുറം പെരിന്തൽമണ്ണയിൽ ബസ് അപകടം. നിരവധി പേർക്ക് പരിക്ക്.

മലപ്പുറം പെരിന്തൽമണ്ണയിലെ അരീപ്രയിൽ ബസ് അപകടം. നിരവധി പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ്സ് പള്ളിപ്പടിയിൽ നിർമ്മാണത്തിലിരിക്കുന്ന അരീപ്ര ജുമു അത്ത് പള്ളി മിനാരത്തിലേക്കd ഇടിച്ചുകയറുകയായിരുന്നു.

പെരിന്തൽമണ്ണയിൽനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കെഎൽ 53 ഡി 4616 ക്ലാസിക് ബസ്സാണ് അപകടത്തിൽ പെട്ടത്.
മറ്റൊരു ബസ്സിനെ മറികടക്കാൻശ്രമിക്കെ എതിരെ വന്ന റിറ്റ്‌സ് കാറിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടം.

ഇടിയുടെ ആഘാതത്തിൽ പത്ത് മീറ്ററിലധികം ഉയരമുള്ള രണ്ട് മിനാരങ്ങളുടെ കോൺക്രീറ്റ് അടക്കം വാഹനത്തിന് മുകളിലേക്ക വീഴുകയായിരുന്നു. രക്ഷാപ്രവർത്തനം പുരേഗമിക്കുകയാണ്. അപകടത്തിൽപ്പെട്ടവരുടെ നില ഗുരുതരമാണ്.

ഡ്രൈവറെയും യാത്രക്കാരായ വിദ്യാർത്ഥികളേയും അന്യസംസ്ഥാന തൊഴിലാളികളെയും നാട്ടുകാരും രക്ഷാ പ്രവർത്തന സേനയും ചേർന്നാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ ഗതാഗതം പൂർണ്ണമായും നിലച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top