സെൽഫിയെടുത്തു,മന്ത്രി കുടുങ്ങി!!

 

വരൾച്ച രൂക്ഷമായ മഹാരാഷ്ട്രയിലെ ലത്തൂരിലെത്തി സെൽഫിയെടുത്ത സംസ്ഥാനമന്ത്രി വിവാദത്തിലായി. മഹാരാഷ്ട്ര ഗ്രാമവികസന,ജനസംരക്ഷണമന്ത്രി പങ്കജ മുണ്ടെയാണ് സെൽഫിയെടുത്ത് വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. വരണ്ടുണങ്ങിയ മഞ്ജാര നദിപ്രദേശത്ത് നിന്നാണ് മന്ത്രി സെൽഫിയെടുത്തത്.വറ്റിവരണ്ട നദിയിലെ ചെളി നീക്കുന്ന പ്രവർത്തനം വിലയിരുത്താനെത്തിയതായിരുന്നു അവർ. വരൾച്ച ബാധിച്ച പ്രദേശങ്ങളിൽ താൻ സന്ദർശനം നടത്തിയെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള അവസരമായാണ് പങ്കജ ചിത്രങ്ങളെ കണ്ടത്. ട്വിറ്ററിലാണ് അവർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സെൽഫിയെടുക്കാൻ മന്ത്രി തെരഞ്ഞെടുത്ത സ്ഥലം അനുചിതമായെന്ന് ശിവസേന പ്രതികരിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top