സൺസ്‌ക്രീൻ ഉണ്ടാക്കാം വീട്ടിൽ തന്നെ

വർദ്ധിച്ച് കൊണ്ടിരിക്കുന്ന ചൂടിൽ വെന്തുരുകുകയാണ് ജനം. സൂര്യ താപം കാരണം മുഖവും വെയിലേൽക്കുന്ന ശരീര ഭാഗങ്ങളും കറുത്ത് കരിവാളികുകയാണ്. വെറുമൊരു കുടയ്ക്കോ സ്കാർഫിനോ നിങ്ങളുടെ ചർമ്മത്തെ കരിവാളിക്കുന്നതിൽ നിന്നും സംരക്ഷിക്കാൻ കഴിയില്ല . സൺസ്ക്രീൻ പുരട്ടാതെ പുറത്തിറങ്ങുന്നത് വിലക്കിയിരിക്കുകയാണ് ഡോക്ടർമാർ പോലും. പ്രത്യേകിച്ച് ഇന്ത്യൻ കാലാവസ്ഥയ്ക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് സൺസ്ക്രീനുകൾ.

സൺസ്ക്രീനുകൾ ഉപയോഗിക്കുമ്പോൾ നിലവാരമുള്ള ബ്രാൻഡഡ് സൺസ്ക്രീനുകൾ വേണം ഉപയോഗിക്കാൻ. കാരണം നിലവാരം കുറഞ്ഞ സൺസ്ക്രീനുകൾ ഉപയോഗിച്ചാൽ വിപരീത ഫലമാവും ലഭിക്കുക. എന്നാൽ മുന്തിയ ഇനം സൺസ്ക്രീനുകൾ മിക്കതും സാധാരാണ കാരന്റെ കീശയിൽ കൊള്ളുകയില്ല. അത് കൊണ്ട് തന്നെ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം പ്രകൃതിദത്തമായ സൺസ്ക്രീൻ.

ആവശ്യമുള്ള സാധനങ്ങൾ

*വെളിച്ചെണ്ണ – ഒരു കപ്പ്
*കൈത്തിരി വെണ്ണ – 20 ഗ്രാം
*ജോജോബ ഓയിൽ , സൺഫ്ലവർ ഓയിൽ , ലാവൻഡർ ഓയിൽ , യൂകാലിപ്റ്റസ് ഓയിൽ, സീസമെ ഓയിൽ എന്നിവയുടെ മിശ്രുതം (ഓരോന്നും ഒരു തുള്ളി വീതം)
* രണ്ട് തുള്ളി വിറ്റമിൻ ഇ ഓയിൽ
*കാൽ കപ്പ് മെഴുക് (തേനീച്ച മെഴുക് അഥവാ ബീസ് വാക്സ് )
* 2 ടേബിൾ സ്പൂൺ സിങ്ക് ഒക്സൈഡ്

beeswax 1shea butter 1

തയ്യാറാക്കുന്ന വിധം

*വെളിച്ചെണ്ണ, കൈത്തിരി വെണ്ണ, എണ്ണകളുടെ മിശൃതം (മൂന്നാം ചേരുവ ), എന്നിവ പതിയെ ചൂടാക്കുക.

*കൈത്തിരി വെണ്ണയും , ബീസ് വാക്‌സും അലിഞ്ഞ ശേഷം ഈ മിശൃതം  തണുക്കാൻ വയ്ക്കുക.

*ഈ മിശൃിതത്തിലേക്ക് സിങ്ക് ഓക്‌സൈഡും വിറ്റമിൻ ഇ ഓയിലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇങ്ങനെ തയ്യാറാക്കിയ സൺസ്‌ക്രീൻ ഒരു ഭരണിയിൽ അടച്ച് സൂക്ഷിക്കുക.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More