രാജീവ് ഗാന്ധി വധം; ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കാനാവില്ലെന്ന് കേന്ദ്രം

 

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള തമിഴ്‌നാടിന്റെ അഭ്യർഥന കേന്ദ്രസർക്കാർ തള്ളി. സുപ്രിംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ തടവുകാരെ മോചിപ്പിക്കാനാകില്ലെന്നാണ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
20 വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ തടവുകാരെ മോചിപ്പിക്കണമെന്നാണ് തമിഴ്‌നാട് സർക്കാർ കേന്ദ്രത്തോട് അഭ്യർഥിച്ചത്. തടവുകാരുടെ അപേക്ഷ തമിഴ്‌നാട് സർക്കാരിന് ലഭിച്ചതിനെത്തുടർന്നാണ് ആവശ്യമെന്നും മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കിയിരുന്നു. മുരുകൻ,പേരറിവാളൻ,ശാന്തൻ,ജയകുമാർ,റോബർട്ട് പയസ്,രവിചന്ദ്രൻ,നളിനി എന്നിവരാണ് രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നത്. 2014ൽ ഇതേ ആവശ്യം ഉന്നയിച്ച് ജയലളിത സർ്കകാർ യുപിഎ സർക്കാരിനെയും സമീപിച്ചിരുന്നു. അന്നും നിയമോപദേശത്തെത്തുടർന്ന് കേന്ദ്രസർക്കാർ ആവശ്യം നിരാകരിക്കുകയായിരുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top